ISLAM MALAYALAM
  • Home
  • ആദര്‍ശം
    • വിശ്വാസം
      • ദൈവം
      • പ്രവാചകന്മാര്‍
      • മാലാഖമാര്‍
      • വേദങ്ങള്‍
      • വിധിവിശ്വാസം
      • പരലോകം
    • അനുഷ്ഠാനം
      • ശഹാദത്ത് കലിമ
      • നമസ്‌കാരം
      • സകാത്ത്‌
      • വ്രതം
      • ഹജ്ജ്‌
  • ഖുര്‍ആന്‍
    • ഖുര്‍ആന്‍റെ തീരത്ത്
      • അവതരണം
      • ഉള്ളടക്കം
      • മുസ്വ്‌ഹഫ്
      • ഖുര്‍ആനെ പറ്റി ഖുര്‍ആന്‍
      • തഫ്‌സീര്‍
    • ഖുര്‍ആന്‍റെ ആഴങ്ങളില്‍
      • തെരഞ്ഞെടുത്ത സൂക്തങ്ങള്‍
      • കാവ്യസൗന്ദര്യം
      • ഖുര്‍ആനും ശാസ്ത്രവും
  • മുഹമ്മദ് നബി
    • നബിചരിതം
      • പ്രവാചകനായി നിയുക്തനാകുന്നു
      • മദീനയിലേക്ക്
      • എതിര്‍പ്പുകള്‍ വീണ്ടും
      • ഹുദൈബിയ സന്ധി
      • മക്കാവിജയം
      • ഹജ്ജും വിടവാങ്ങലും
    • വ്യക്തിത്വം
      • നബിയുടെ ആഹാരരീതി
      • നബിയുടെ രൂപഭാവങ്ങള്‍
    • ഹദീസ്
  • സാമൂഹികം
    • പാരസ്പര്യം
      • അയല്‍ക്കാര്‍
      • അനാഥര്‍
      • അഗതികള്‍
      • സ്ത്രീ
      • പരിസ്ഥിതി
    • മാനവികത
      • മനുഷ്യാവകാശം
      • സഹിഷ്ണുത
      • സമഭാവന
      • സാമൂഹികപ്രവര്‍ത്തനം
  • കുടുംബം
    • വിവാഹം
    • ദാമ്പത്യജീവിതം
    • മാതാപിതാക്കള്‍
    • സന്തതികള്‍
    • കുടുംബബന്ധം
  • സാമ്പത്തികം
    • സാമ്പത്തിക വികസനം
    • ഉടമസ്ഥത
    • സാമ്പത്തിക പ്രവര്‍ത്തനം
    • പരിസ്ഥിതി
    • പലിശ
    • ചെലവഴിക്കല്‍
    • സകാത്ത്
    • സാമ്പത്തിക വിതരണം
    • കടം
    • ഇസ് ലാമിക് ബാങ്കിംഗ്‌
  • രാഷ്ട്രീയവ്യവസ്ഥ
    • ഭരണാധികാരി
    • ശൂറ
    • ദൈവരാജ്യം
    • ശരീഅത്ത്
    • മതസ്വാതന്ത്ര്യം
    • ജിസ് യ
    • പ്രതിരോധം
    • സച്ചരിതരായ ഖലീഫമാര്‍
  • ചരിത്രം
    • മുഖവുര
    • നാലു ഖലീഫമാര്‍
    • ഉമവികള്‍
    • സ്‌പെയിന്‍
    • അബ്ബാസികള്‍
    • മംഗോള്‍ ആക്രമണം
    • ഇസ്‌ലാം ഇന്ത്യയില്‍
    • ഇസ്‌ലാം കേരളത്തില്‍
    • കിഴക്കന്‍ ഏഷ്യ, അമേരിക്ക
    • തുര്‍ക്കി ഖിലാഫത്ത്
    • ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍
  • സംസ്‌കാരം
    • നാഗരികത
    • ശാസ്ത്രം
    • കലാസാഹിത്യം
    • ധാർമികത
    • ആരോഗ്യം
    • മുസ്‌ലിം ജീവിതം
  • ചോദ്യോത്തരം
  • About Us
  • Postal Library

ISLAM MALAYALAM

Banner
  • Home
  • ആദര്‍ശം
    • വിശ്വാസം
      • ദൈവം
      • പ്രവാചകന്മാര്‍
      • മാലാഖമാര്‍
      • വേദങ്ങള്‍
      • വിധിവിശ്വാസം
      • പരലോകം
    • അനുഷ്ഠാനം
      • ശഹാദത്ത് കലിമ
      • നമസ്‌കാരം
      • സകാത്ത്‌
      • വ്രതം
      • ഹജ്ജ്‌
  • ഖുര്‍ആന്‍
    • ഖുര്‍ആന്‍റെ തീരത്ത്
      • അവതരണം
      • ഉള്ളടക്കം
      • മുസ്വ്‌ഹഫ്
      • ഖുര്‍ആനെ പറ്റി ഖുര്‍ആന്‍
      • തഫ്‌സീര്‍
    • ഖുര്‍ആന്‍റെ ആഴങ്ങളില്‍
      • തെരഞ്ഞെടുത്ത സൂക്തങ്ങള്‍
      • കാവ്യസൗന്ദര്യം
      • ഖുര്‍ആനും ശാസ്ത്രവും
  • മുഹമ്മദ് നബി
    • നബിചരിതം
      • പ്രവാചകനായി നിയുക്തനാകുന്നു
      • മദീനയിലേക്ക്
      • എതിര്‍പ്പുകള്‍ വീണ്ടും
      • ഹുദൈബിയ സന്ധി
      • മക്കാവിജയം
      • ഹജ്ജും വിടവാങ്ങലും
    • വ്യക്തിത്വം
      • നബിയുടെ ആഹാരരീതി
      • നബിയുടെ രൂപഭാവങ്ങള്‍
    • ഹദീസ്
  • സാമൂഹികം
    • പാരസ്പര്യം
      • അയല്‍ക്കാര്‍
      • അനാഥര്‍
      • അഗതികള്‍
      • സ്ത്രീ
      • പരിസ്ഥിതി
    • മാനവികത
      • മനുഷ്യാവകാശം
      • സഹിഷ്ണുത
      • സമഭാവന
      • സാമൂഹികപ്രവര്‍ത്തനം
  • കുടുംബം
    • വിവാഹം
    • ദാമ്പത്യജീവിതം
    • മാതാപിതാക്കള്‍
    • സന്തതികള്‍
    • കുടുംബബന്ധം
  • സാമ്പത്തികം
    • സാമ്പത്തിക വികസനം
    • ഉടമസ്ഥത
    • സാമ്പത്തിക പ്രവര്‍ത്തനം
    • പരിസ്ഥിതി
    • പലിശ
    • ചെലവഴിക്കല്‍
    • സകാത്ത്
    • സാമ്പത്തിക വിതരണം
    • കടം
    • ഇസ് ലാമിക് ബാങ്കിംഗ്‌
  • രാഷ്ട്രീയവ്യവസ്ഥ
    • ഭരണാധികാരി
    • ശൂറ
    • ദൈവരാജ്യം
    • ശരീഅത്ത്
    • മതസ്വാതന്ത്ര്യം
    • ജിസ് യ
    • പ്രതിരോധം
    • സച്ചരിതരായ ഖലീഫമാര്‍
  • ചരിത്രം
    • മുഖവുര
    • നാലു ഖലീഫമാര്‍
    • ഉമവികള്‍
    • സ്‌പെയിന്‍
    • അബ്ബാസികള്‍
    • മംഗോള്‍ ആക്രമണം
    • ഇസ്‌ലാം ഇന്ത്യയില്‍
    • ഇസ്‌ലാം കേരളത്തില്‍
    • കിഴക്കന്‍ ഏഷ്യ, അമേരിക്ക
    • തുര്‍ക്കി ഖിലാഫത്ത്
    • ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍
  • സംസ്‌കാരം
    • നാഗരികത
    • ശാസ്ത്രം
    • കലാസാഹിത്യം
    • ധാർമികത
    • ആരോഗ്യം
    • മുസ്‌ലിം ജീവിതം
  • ചോദ്യോത്തരം

by editor January 16, 2022January 16, 2022
January 16, 2022January 16, 2022

Question: “ലോകത്ത് ആർക്കും തന്റെ ഭാവിയെ സംബന്ധിച്ച് ഒന്നും അറിയുകയില്ലെന്ന് ഇസ്‌ലാം പറയുന്നു. എന്നാൽ ജനനസമയത്തെ നക്ഷതഘടനയുടെ അടിസ്ഥാനത്തിൽ ജാതകഫലം പ്രവചിക്കാറുണ്ടല്ലോ പ്രമുഖ ജ്യോതിഷിമാരുടെ പ്രവചനങ്ങൾ പലപ്പോഴും യാഥാർഥ്യമാവാറുണ്ട്. ഇതിനെക്കുറിച്ച് എന്തു പറയുന്നു?”

Answer: നമ്മുടെ ജനനത്തീയതിയും രാവും രാശിയും നക്ഷത്രവുമൊക്കെ അറിയുകയാണെങ്കിൽ ഭാവിയിലെന്തു സംഭവിക്കുമെന്ന് മനസ്സിലാക്കാമെന്ന ധാരണ സമൂഹത്തിൽ വളരെ വ്യാപകമായി നിലനിൽക്കുന്നുണ്ട്. നമ്മുടെ നാട്ടിൽ ദിനംപ്രതി പതിനായിരക്കണക്കിനും ലക്ഷക്കണക്കിനും പ്രതികൾ വിറ്റഴിക്കപ്പെടുന്ന പത്രങ്ങൾ പലതും ‘ഈ ആഴ്ച നമുക്കെന്ത് സംഭവിക്കു’മെന്ന് പതിവായി നമ്മോട് പറഞ്ഞുതരാറുണ്ടല്ലോ. ഓരോ വാരാന്ത്യത്തിലും വരുംവാരത്തിൽ വന്നുഭവിച്ചേക്കാവുന്ന സംഭവങ്ങളെ സംബന്ധിച്ച വിവരം ലഭിക്കുകയാണെങ്കിൽ അത് അതിമഹത്തായ നേട്ടം തന്നെ. അനാവശ്യമായ ആശങ്കകളൊഴിവാക്കാനും പ്രാപിക്കാനാവാത്ത പ്രതീക്ഷകൾ വച്ചു പുലർത്താതിരിക്കാനും കരുതലോടെ കാര്യങ്ങൾ ചിട്ടപ്പെടുത്താനും കഴിയുമല്ലോ. എന്നാൽ നക്ഷത്രഫലത്തിന്റെ അടിസ്ഥാനത്തിൽ ഭാവി അറിയാനാർക്കും സാധ്യമല്ലെന്നതാണ് സത്യം. നമ്മുടെ രാജ്യത്തെ മുൻ പ്രധാനമന്ത്രിയായ ഇന്ദിരാഗാന്ധിക്ക് ജനനത്തീയതിയും രാവും രാശിയും നക്ഷത്രവുമൊക്കെ അറിയാമായിരുന്നു. ജ്യോത്സ്യന്മാരെ സ്ഥിരമായി കാണാറുമുണ്ടായിരുന്നു. എന്നിട്ടും സ്വന്തം അംഗരക്ഷകന്റെ വെടിയേറ്റ് മരിക്കുമെന്ന് അവരെ ആരും അറിയിച്ചില്ലല്ലോ. രാജീവ്ഗാന്ധിയുടെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല. തമിഴ്നാട്ടിൽ വച്ച് ബോംബ് സ്ഫോടനത്തിൽ മരണമടയുമെന്ന് പ്രവചിക്കാൻ ഒരാൾക്കും സാധിച്ചില്ല. ആരും അങ്ങനെയൊരു കാര്യം അദ്ദേഹത്തോടു പറഞ്ഞതുമില്ല. ലാത്തൂരിലെ പതിനായിരക്കണക്കിന് ആളുകൾക്ക് ജനനത്തീയതിയും മറ്റു വിശദാംശങ്ങളുമറിയാമായിരുന്നു. ജാതകം തയ്യാറാക്കുന്ന ജ്യോതിഷിമാർ പോലും അവരിലുണ്ടായിരുന്നു. എന്നിട്ടും ഭൂകമ്പത്തെപ്പറ്റി ആർക്കും മുന്നറിവുണ്ടായില്ല എന്നതാണല്ലോ വസ്തുത. ജാതകം നോക്കി ഭാവി മനസ്സിലാക്കാമായിരുന്നെങ്കിൽ ഇങ്ങനെയൊന്നും സംഭവിക്കുമായിരുന്നില്ല.
പി.ജെ.എസ്. ഗിയാനി, പി.കെ. ചക്രവർത്തി, ജഗജിത് ഉപ്പൽ, രാമൻ തക്കാർ, മാലതി സിർസിക്കാർ തുടങ്ങിയ പ്രശസ്ത ജ്യോത്സ്യന്മാരുടെ പ്രമാദമായ പല പ്രവചനങ്ങളും പുലർന്നിട്ടില്ലെന്നതിന് അനുഭവം സാക്ഷിയാണ്. ഒമ്പതാം ലോക്സഭാ തെരഞ്ഞെടുപ്പിൽ രാജീവ്ഗാന്ധി അധികാരത്തിൽ വരുമെന്ന് ഉപ്പൽ പ്രവചിച്ചിരുന്നുവെങ്കിലും അത് പുലർന്നില്ല. ഗൾഫ് യുദ്ധത്തിന്റെ ഒരു ദിവസം മുമ്പ് അടുത്തൊന്നും അതുണ്ടാവില്ലെന്ന് പ്രവചിച്ച പ്രശസ്ത ജ്യോത്സ്യനാണ് ബജൻഭറുവാല. പക്ഷേ, പാളിപ്പോയ ഇത്തരം പ്രവചനങ്ങളെപ്പറ്റി പിന്നീട് പലരും വിസ്മരിക്കാറാണ് പതിവ്. അതേസമയം, വല്ലപ്പോഴും ഒത്തുവരികയോ വ്യാഖ്യാനിച്ച് ഒപ്പിക്കുകയോ ചെയ്യുന്ന പ്രവചനങ്ങളെ സംബന്ധിച്ച് വ്യാപകമായ പ്രചാരണം നടത്തുകയും ചെയ്യുന്നു. ഭോപ്പാലിലെ വാതകദുരന്തത്തെക്കുറിച്ചോ ബംഗ്ലാദേശിലെ ലക്ഷങ്ങളുടെ മരണത്തിനിടയാക്കിയ കൊടുങ്കാറ്റിനെ സംബന്ധിച്ചോ ദുരന്തം വാരിവിതറിയ ഇറാനിലെ ഭൂകമ്പത്തെപ്പറ്റിയോ മുന്നറിവ് നൽകാൻ ഒരു ജ്യോത്സ്യന്നും നക്ഷത്രഫലക്കാരന്നും കണക്കുനോട്ടക്കാരന്നും പ്രവചനക്കാരന്നും സാധിച്ചിട്ടില്ലെന്നതാണ് സത്യം.

അജ്ഞത, അന്ധവിശ്വാസം, ഭാവി അറിയാനുള്ള അദമ്യമായ അഭിവാഞ്ഛ ഇതൊക്കെ ഒത്തുചേരുമ്പോൾ ആളുകൾ ഭാവി പറഞ്ഞുതരുന്ന വരെ പ്രതീക്ഷാപൂർവം സമീപിക്കുന്നു. വിദ്യാസമ്പന്നരും ബുദ്ധിജീവികളും ശാസ്ത്രജ്ഞരും സാംസ്കാരിക നായകന്മാരും ഭരണാധികാരികളുമൊന്നും ഇതിൽ നിന്നൊഴിവല്ല. അതിനാലവർ ചിലരിൽ അഭൗതികമായ അറിവുകൾ ആരോപിക്കുന്നു. ദിവ്യമായ കഴിവുകൾ കണ്ടെത്തുന്നു. ഭാവി പ്രവചിക്കാൻ പ്രാപ്തരെന്ന് അവരെ പരിചയപ്പെടുത്തുന്നു. എന്നാൽ പ്രപഞ്ചസൃഷ്ടാവായ ദൈവത്തിനല്ലാതെ ആർക്കും അഭൗതിക കാര്യങ്ങളറിയുകയില്ല. ഭാവിയിൽ എന്തു നടക്കുമെന്ന് കണ്ടെത്താനാവില്ല. ഇസ്‌ലാം ഇക്കാര്യം അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. അകലത്തുള്ള അത്തിവൃക്ഷത്തിൽ പഴമില്ലെന്ന് മനസ്സിലാക്കാൻ സാധിക്കാതിരുന്നതിനാൽ യേശു ശിഷ്യരെ അതിന്റെ അടുത്തേക്ക് കൂട്ടിക്കൊണ്ടുപോയി. തന്റെ പ്രിയപത്നി ആഇശക്കെതിരെ അപവാദാരോപണമുണ്ടായപ്പോൾ അത് അപ്പാടെ കള്ളമാണെന്ന് കണ്ടെത്താൻ മുഹമ്മദ് നബിതിരുമേനിക്ക് കഴിഞ്ഞില്ല. പിന്നീട്, ദിവ്യവെളിപാടുകളുണ്ടായപ്പോഴാണ് വസ്തുത വ്യക്തമായത്. ശ്രീരാമൻ, കാട്ടിൽ വച്ച് ജനിച്ചുവളർന്ന സ്വന്തം സന്താനങ്ങളായ ലവകുശന്മാർ തന്റെ മുമ്പിൽ വന്ന് രാമചരിതം ചൊല്ലിയപ്പോൾ അവരെ തിരിച്ചറിഞ്ഞില്ല. പ്രിയപത്നി ലങ്കയിലായിരിക്കെ അദ്ദേഹത്തിന് അമാനുഷിക മാർഗത്തിലൂടെ അവരെ കണ്ടെത്താൻ കഴിഞ്ഞില്ല. പ്രവാചകന്മാർക്കും പുണ്യപുരുഷന്മാർക്കുമൊന്നുംതന്നെ അഭൗതിക കാര്യങ്ങളറിയില്ലെന്നും ഭാവിയിലെന്തു സംഭവിക്കുമെന്ന് മുൻകൂട്ടി കണ്ടെത്താനാവില്ലെന്നും ഈ വസ്തുതകൾ സംശയാതീതമായി വ്യക്തമാക്കുന്നു.

കാര്യകാരണ ബന്ധങ്ങൾക്കതീതമായി അഭൗതിക കാര്യങ്ങൾ ദൈവത്തിനല്ലാതെ മറ്റാർക്കും അറിയില്ലെന്നത് ഇസ്‌ലാമിലെ ഈശ്വരവിശ്വാസത്തിന്റെ അടിസ്ഥാനമത്രെ, ഖുർആൻ ഇക്കാര്യം ഊന്നിപ്പറഞ്ഞിട്ടുണ്ട്.
“പറയുക; അല്ലാഹു അല്ലാതെ ആകാശഭൂമികളിലാരും തന്നെ അഭൗതിക കാര്യങ്ങളറിയുന്നില്ല.”(27: 65)
“നബിയേ, പറയുക: എന്റെ വശം ദൈവത്തിന്റെ ഖജനാവുകളുണ്ടെന്ന് ഞാൻ നിങ്ങളോട് പറയുന്നില്ല. ഞാൻ അഭൗതിക കാര്യങ്ങൾ അറിയുന്നു.
alej.”(6:50)

നമ്മുടെ കാലത്തും ലോകത്തുമെന്നപോലെ അഭൗതിക മാർഗേണ പുണ്യവാളന്മാർക്ക് ദിവ്യജ്ഞാനമുണ്ടെന്ന മൂഢധാരണ ചരിത്രത്തിൽ പലപ്പോഴും നിലനിന്നിരുന്നു. അതുകൊണ്ടുതന്നെ എല്ലാ ദൈവദൂതന്മാരും ആ ധാരണ തിരുത്താനും അത്തരം അന്ധവിശ്വാസങ്ങൾക്ക് അറുതിവരുത്താനും ശ്രമിച്ചിരുന്നു. അതിനാൽ ദൈവദൂതനായ താനുൾപ്പെടെ ആർക്കും അഭൗതികജ്ഞാനമില്ലെന്ന് അവരെല്ലാം ഊന്നിപ്പറഞ്ഞിരുന്നു. ദൈവദൂതനായ നൂഹ് തന്റെ ജനതയോട് പറഞ്ഞു: “അല്ലാഹുവിന്റെ ഖജനാവുകൾ എന്റെ കൈവശമുണ്ടെന്ന് ഞാൻ നിങ്ങളോടവകാശപ്പെടുന്നില്ല. എനിക്ക് അഭൗതികജ്ഞാനമുണ്ടെന്നും ഞാൻ പറയുന്നില്ല.”(11: 31)

അതിനാൽ കാര്യകാരണ ബന്ധങ്ങൾക്കതീതമായ അഭൗതികജ്ഞാനം ദൈവദൂതന്മാർക്കോ പുണ്യപുരുഷന്മാർക്കോ ഭഗവാന്മാരെന്നവകാശപ്പെടുന്നവർക്കോ ജ്യോത്സ്യന്മാർക്കോ കണക്കുനോട്ടക്കാർക്കോ മറ്റാർക്കെങ്കിലുമോ ഇല്ല. ഉണ്ടെന്ന് അവകാശപ്പെടുന്നത് തീർത്തും വ്യാജമാണ്. നക്ഷത്രഫലവും ജ്യോത്സ്യപ്രവചനവുമെല്ലാം തെറ്റും തികഞ്ഞ അന്ധവിശ്വാസവുമത്രെ. നക്ഷത്രഫലം വ്യാജവും കൊടിയ തട്ടിപ്പുമാണെന്ന് സ്വാമി ദയാനന്ദസരസ്വതി അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. ചോദ്യോത്തര രൂപത്തിൽ ഇക്കാര്യം ഇങ്ങനെ അവതരിപ്പിക്കുന്നു.
പ്രശ്നം: രാജാക്കന്മാരും പ്രജകളും അടങ്ങിയ ഈ ലോകത്തിൽ ചിലർസുഖമുള്ളവരായും ചിലർ ദുഃഖമനുഭവിക്കുന്നതായും കാണപ്പെടുന്നു. അതെല്ലാം ഗ്രഹസ്ഥിതിയുടെ ഫലമല്ലേ?
ഉത്തരം: അതെല്ലാം പുണ്യപാപങ്ങളുടെ ഫലമാണ്.
പ്രശ്നം: ജ്യോതിശ്ശാസ്ത്രം കേവലം കളവാണോ?
ഉത്തരം: അല്ല. ആ ശാസ്ത്രത്തിലന്തർഭവിച്ച അങ്കഗണിതം, രേഖാഗണിതം, ബീജഗണിതം മുതലായ ഗണിതഭാഗങ്ങളെല്ലാം ശരിയായിട്ടുള്ളതാണ്. ഫലഭാഗം മുഴുവൻ ശുദ്ധവ്യാജമാണ്.
പ്രശ്നം: ജന്മപത്രം (ജാതകം) തീരെ നിഷ്ഫലമായിട്ടുള്ളതാണോ?
ഉത്തരം: അതെ, അതിനു ജന്മപത്രമെന്നല്ല, ശോകപത്രം എന്നാണ് പേർ പറയേണ്ടത്. എന്തെന്നാൽ സന്താനം ഉണ്ടാകുമ്പോൾ സകല ജനങ്ങൾക്കും ആനന്ദം ഉണ്ടാകാറുണ്ട്. എന്നാൽ ആ ആനന്ദം സന്താനത്തിന്റെ ജാതകം എഴുതി ഗ്രഹങ്ങളുടെ ഫലം പറഞ്ഞു കേൾക്കുന്നതുവരെ മാത്രമേ നിലനിൽക്കുന്നുള്ളൂ. ജാതകം എഴുതിക്കേണ്ടതാണെന്ന് ജ്യോത്സ്യൻ പറയുമ്പോൾ കുട്ടിയുടെ അച്ഛനമ്മമാർ ജ്യോത്സ്യനോട് “വളരെ വിശേഷപ്പെട്ട ജാതകമായിരിക്കണം എഴുതുന്നത് എന്നു പറയുന്നു. പറഞ്ഞേൽപ്പിച്ചത് ധനികനാണെങ്കിൽ ചുകന്ന നിറത്തിലും മഞ്ഞനിറത്തിലുമുള്ള വരകൾ കൊണ്ടും ചിത്രങ്ങൾകൊണ്ടും മോടിപിടിപ്പിച്ചും ദരിദ്രനാണെങ്കിൽ സാധാരണ സമ്പ്രദായത്തിലും ഒരു ജാതകം എഴുതിയുണ്ടാക്കി ജ്യോത്സ്യൻ അത് വായിച്ചു കേൾപ്പിക്കാൻ വരുന്നു. അപ്പോൾ കുട്ടിയുടെ മാതാപിതാക്കന്മാർ ജ്യോത്സ്യനു മുമ്പിലിരുന്നു ചോദിക്കുന്നു: “ഇവന്റെ ജാതകം നല്ല തുതന്നെയല്ലേ?” ജ്യോത്സ്യൻ പറയുന്നു: “ഉള്ളതു മുഴുവൻ പറഞ്ഞു കേൾപ്പിച്ചേക്കാം. ഇവന്റെ ജന്മഗ്രഹങ്ങളും മിത്രഗ്രഹങ്ങളും ശുഭങ്ങളാകുന്നു. അതിന്റെ ഫലമായി ഇവൻ വലിയ ധനികനും കീർത്തിമാനും ആയിത്തീരും. ഏതു സഭയിൽ കടന്നിരുന്നാലും ഇവന്റെ തേജസ്സ് മറ്റുള്ളവരുടേതിനേക്കാൾ മികച്ചുനിൽക്കും. ശരീരത്തിനു നല്ല ആരോഗ്യമുള്ളവനും രാജാക്കന്മാരാൽ കൂടി ബഹുമാനിക്കപ്പെടുന്നവനും ആയിത്തീരും. ഈ മാതിരി വാക്കുകൾ കേട്ട് കുട്ടിയുടെ അച്ഛനമ്മമാർ പറയും: “നല്ലത്. നല്ലതു ജ്യോത്സ്യരേ അങ്ങ് വളരെ നല്ല ഒരാളാണ്. എന്നാൽ ഇതുകൊണ്ടൊന്നും തന്റെ കാര്യം സാധിക്കുകയില്ലെന്ന് ജ്യോത്സ്യന്നറിയാം. അതുകൊണ്ട് ജ്യോത്സ്യൻ പിന്നെയും പറയുന്നു: “ഈ പറഞ്ഞ ഗ്രഹങ്ങളെല്ലാം വളരെ ശോഭനങ്ങൾ തന്നെയാണ്. എന്നാൽ ഈ ശുഭഗ്രഹങ്ങൾ വേറെ ചില (ക്രൂരഗ്രഹങ്ങളോടു) കൂടിച്ചേർന്നാണിരിക്കുന്നത്. അതുനിമിത്തം ഈ കുട്ടിക്ക് എട്ടാമത്തെ വയസ്സിൽ മൃത്യുയോഗം ഉണ്ട്. ഇതു കേൾക്കുമ്പോഴേക്കും മാതാപിതാക്കൾ പുത്രജനനം കൊണ്ടുണ്ടായ ആനന്ദമെല്ലാം പരിത്യജിച്ച് സന്താപസമുദ്രത്തിൽ മുങ്ങി ജ്യോത്സ്യനോട് പറയുന്നു: “ജ്യോത്സ്യരേ, ഇനി ഞങ്ങൾ എന്താണ് ചെയ്യേണ്ടത്?” ജ്യോതരവും ചെയ്യണം. പരിഹാരം എന്താണെന്ന് ഗൃഹസ്ഥൻ ചോദിക്കുമ്പോൾ ജ്യോത്സ്യൻ വീണ്ടും പറഞ്ഞു തുടങ്ങുന്നു. “ദാനങ്ങൾ കൊടുക്കണം. ഗ്രഹശാന്തിക്കുള്ള മന്ത്രങ്ങൾ ജപിക്കണം. ദിവസംതോറും ബ്രാഹ്മണരെ കാൽകഴുകിച്ച് ഊട്ടണം. ഇങ്ങനെയെല്ലാം ചെയ്യുന്നതായാൽ ഗ്രഹപ്പിഴകളെല്ലാം തീരുമെന്നാണ് അനുമാനിക്കേണ്ടത്. ജ്യോത്സ്യൻ ഇവിടെ അനുമാന ശബ്ദം പ്രയോഗിക്കുന്നത് വളരെ മുൻകരുതലോടുകൂടിയാണ്. ഒരുപക്ഷേ, കുട്ടി മരിച്ചുപോകുന്നതായാൽ അയാൾ പറയും: “ഞങ്ങൾ എന്തു ചെയ്യും? പരമേശ്വരനു മേലെ ആരും ഇല്ല. ഞങ്ങൾ വളരെ പ്രയത്നം ചെയ്തു നോക്കി. നിങ്ങൾ പലതും ചെയ്യിച്ചു. പക്ഷേ, അവന്റെ കർമഫലം അങ്ങനെയാണ്. കുട്ടി ജീവിക്കുകയാണ് ചെയ്തതെങ്കിൽ അപ്പോഴും അയാൾക്ക് ഇങ്ങനെ പറയാം: “ നോക്കുക, ഞങ്ങളുടെ മന്ത്രങ്ങളുടെയും ഞങ്ങൾ ഉപാസിദേവതമാരുടെയും ബ്രാഹ്മണരുടെയും ശക്തി എത്ര വലുതാണ്. നിങ്ങളുടെ കുട്ടിയെ രക്ഷിച്ചുതന്നില്ലേ?” വാസ്തവത്തിൽ ജപം കൊണ്ടു ഫലമൊന്നുമുണ്ടായില്ലെങ്കിൽ ആ ധൂർത്തന്മാരുടെ കൈയിൽ നിന്ന് അവർക്ക് കൊടുത്തതിന്റെ രണ്ടോ മൂന്നോ ഇരട്ടി പണം മടക്കിവാങ്ങേണ്ടതാണ്. കുട്ടി ജീവിച്ചിരിക്കുന്നതായാലും അങ്ങനെ മടക്കിമേടിക്കുക തന്നെയാണ് വേണ്ടത്. എന്തെന്നാൽ, ‘അത് അവന്റെ കർമഫലമാണ്. ഈശ്വരന്റെ നിയമത്തെ ലംഘിക്കുവാൻ ആർക്കും ശക്തിയില്ല’ എന്നു ജ്യോതിഷി പറയുന്നപോലെ അവന്റെ കർമഫലവും ഈശ്വരന്റെ നിയമവുമാണ് അവനെ രക്ഷിച്ചത്; നിങ്ങളുടെ പ്രവൃത്തിയല്ല എന്ന് ഗൃഹസ്ഥന് അയാളോടും പറയാവുന്നതാണല്ലോ. ദാനങ്ങളും മറ്റു പുണ്യകർമങ്ങളും അനുഷ്ഠിപ്പിച്ചു പ്രതിഗ്രഹം വാങ്ങിയിട്ടുള്ള ഗുരു മുതലായവരോടും ജ്യോത്സ്യനോട് പറഞ്ഞതുപോലെ തന്നെ പറയേണ്ടതാണ്.(സത്യാർഥപ്രകാശം, ആര്യപ്രാദേശിക പ്രതിനിധി സഭ, പഞ്ചാബ്, പുറം: 45-47)

ജ്യോതിഷത്തിന്റെ നിരർഥകത വ്യക്തമാക്കാനായി സ്വാമി വിവേകാനന്ദൻ ഒരു കഥ ഉദ്ധരിക്കുന്നു: “ഒരു ജ്യോതിഷി ഒരു രാജാവിന്റെ അടുക്കൽ ചെന്ന് അദ്ദേഹം ആറു മാസത്തിനുള്ളിൽ മരിക്കുമെന്ന് പ്രവചിച്ചു. അതു കേട്ടു ഭയന്ന രാജാവ് അപ്പോൾ തന്നെ മരിക്കുമെന്ന നിലയിലായി. അപ്പോൾ മന്ത്രി അവിടെയെത്തി ജ്യോതിഷികൾ പൊതുവെ വിഡ്ഢികളാണെന്നും അവർ പറയുന്നത് വിശ്വസിക്കേണ്ടതില്ലെന്നും പറഞ്ഞ് രാജാവിനെ ആശ്വസിപ്പിക്കാൻ നോക്കിയെങ്കിലും ഫലിച്ചില്ല. അപ്പോൾ മന്ത്രി ജ്യോതിഷിയോട് ‘രാജാവിന്റെ മരണം പ്രവചിച്ചത് ശരി തന്നെയോ’ എന്ന് ഒന്നുകൂടി ചോദിച്ചു. വീണ്ടും ഗണിച്ചതിന് ശേഷം ജ്യോതിഷി തന്റെ പ്രവചനത്തിലുറച്ചു നിന്നു. ഉടനെ മന്ത്രി ജ്യോതിഷിയോട് “നിങ്ങൾ എപ്പോഴാണ് മരിക്കുകയെന്ന് ചോദിച്ചു. “പന്ത്രണ്ടുകൊല്ലം കഴിഞ്ഞാൽ’ എന്ന് മറുപടി. അതുകേട്ടയുടനെ മന്ത്രി വാളെടുത്തു വീശി ആ ജ്യോതിഷിയെ വെട്ടിക്കൊന്നു. എന്നിട്ട് രാജാവിനോടു പറഞ്ഞു: “അങ്ങേക്കിപ്പോൾ ബോധ്യമായല്ലോ. അവൻ കള്ളനാണെന്ന്. ഈ നിമിഷം തന്നെ അവൻ ചത്തുവല്ലോ.”(വിവേകാനന്ദ സാഹിത്യസർവസ്വം, വാ. 4, പുറം 87)
സ്വാമി വിവേകാനന്ദൻ തന്നെ എഴുതുന്നു: “വിധിയെപ്പറ്റി പുലമ്പിക്കൊണ്ടിരിക്കുന്നത് പ്രായം കൂടിവരുന്നവരാണ്. യുവജനങ്ങൾ പ്രായേണ ജ്യോതിഷത്തെ ആശ്രയിക്കാറില്ല. ഗ്രഹങ്ങൾ നമ്മുടെ മേൽ പ്രാഭവം പ്രയോഗിക്കുന്നുണ്ടാവാം. എന്നാൽ നാം അതിന് പ്രാധാന്യം കൽപിക്കാൻ പാടില്ല… ജ്യോതിർഗണങ്ങൾ വന്നുകൊള്ളട്ടെ; അതുകൊണ്ടെന്തു ദോഷം? ഒരു നക്ഷത്രത്തിന് താറുമാറാക്കാവുന്നതാണ് എന്റെ ജീവിതമെങ്കിൽ അതൊരു കാശിനു വിലപിടിപ്പുള്ളതല്ല. ജ്യോതിഷവും അതുപോലുള്ള ഗൂഢവിദ്യകളും പ്രായേണ ദുർബലമനസ്സിന്റെ ചിഹ്നങ്ങളാണെന്ന് നിങ്ങൾക്കറിയാനാകും. അതിനാലവ നമ്മുടെ മനസ്സിൽ സ്ഥാനം പിടിക്കാൻ തുടങ്ങിയാൽ ഉടൻ നാം ഒരു വൈദ്യനെ കാണുകയും നല്ല ആഹാരം കഴിക്കുകയും വിശ്രമിക്കുകയും ചെയ്യേണ്ടതാണ്” (അതേ പുസ്തകം, പുറം 86).

ഏകദൈവത്തിനല്ലാതെ മറ്റാർക്കും അഭൗതികകാര്യങ്ങളറിയുകയില്ലെന്നത് കലർപ്പില്ലാത്ത ദൈവവിശ്വാസത്തിന്റെ അവിഭാജ്യഘടകമത്രെ. ഇസ്‌ലാം അക്കാര്യം ഊന്നിപ്പറയാനുള്ള കാരണവും അതുതന്നെ.

0 comment
FacebookTwitter
previous post
next post

Related Articles

February 20, 2022

November 24, 2021

February 6, 2022

ഇസ്‌ലാം സ്വീകരണം സമ്മാനിച്ചത് അന്തസ്സുള്ള ജീവിതം- ഡോ. റഈസ് മുഹമ്മദ്/സി.എസ്...

March 13, 2020

November 24, 2021

February 28, 2022

December 31, 2021

October 26, 2021

February 20, 2022

December 23, 2021
WhatsApp Image 2021-01-19 at 5.28.56 PM
National Youth Day
Childrens Day
Karshaka Dinam
Human Right
Poverty
Vayojana Dinam
Xmas
Mother Protection
Family Day
National Girl Child Day
Quran Lalithasaram

Quick LInks

  • Quran Lalithasaram
  • Thafheemul Quran
  • Islamic Publishing House
  • Prabodhanm Weekly
  • Islamonlive

Quick Contact

Dialogue Centre Kerala
Hira Centre, Mavoor Road.
Kozhikode. 673 004

Mob: +919497458645
Phone: 0495 4024510
Email: [email protected]

Follow US

Facebook

@2018 - islam malayalam. All Right Reserved. Developed by D4media