'ഖുര്‍ആന്‍ ലളിതസാരം' പരിഷ്കരിച്ച ആപ്പ് പ്രകാശനം ചെയ്തു
കോഴിക്കോട്: ഡയലോഗ് സെന്റര്‍ കേരള പുറത്തിറക്കിയ 'ഖുര്‍ആന്‍ ലളിതസാര'ത്തിന്റെ പരിഷ്കരിച്ച ആപ്പ്,വെബ് എഡിഷന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള അമീര്‍ പി മുജീബ് റഹ്മാന് പ്രകാശനം ചെയ്തു. കോഴിക്കോട് ഹിറ സെന്ററില്‍ വെച്ച് നടന്ന ചടങ്ങില്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന്, ശിഹാബ് പൂക്കോട്ടൂര്‍, അബ്ദുല്‍ഹക്കീം നദ്വി, ടി മുഹമ്മദ് വേളം, എം.കെ മുഹമ്മദലി, സൗദി തനിമ അസോസിയേഷന് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
ഓഡിയോ ഖുര്‍ആന്‍, നമസ്കാര സമയം, ഖിബ്ല ഫൈന്‍ഡര്‍, അടുത്തുള്ള മസ്ജിദുകള്‍, തസ്ബീഹ് ബട്ടണ്‍ തുടങ്ങി ഒട്ടേറെ സവിശേഷതകളും പുതിയ അപ്ഡേഷനുകളുമാണ് ഖുര്‍ആന്‍ ലളിതസാരം ആപ്പിലും വെബ്സൈറ്റിലും ഒരുക്കിയിട്ടുള്ളത്. ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ സ്റ്റോറിലും പുതിയ ആപ്പ് ലഭ്യമാണ്.

