സകാത്ത്

ബുക്‌സ്

അല്ലാഹു

ആരാണ് അല്ലാഹു? എന്തുകൊണ്ട് അല്ലാഹുവില്‍ വിശ്വസിക്കണം? അല്ലാഹുവെ മാത്രം ആരാധിക്കുതിന്റെ യുക്തിയെന്ത്? ദൈവത്തിന് ബഹുത്വവും പങ്കാളിത്തവും എന്തുകൊണ്ട് പാടില്ല? ഇതുപോലെ നമ്മുടെ മനസ്സിലുയരുന്ന  അനേകം ചോദ്യങ്ങള്‍ക്ക് ലളിതമായ ഭാഷയില്‍ സൂക്ഷ്മമായ അന്വേഷണം നടത്തുകയാണ് ഈ ഗ്രന്ഥത്തില്‍ പണ്ഡിതനും എഴുത്തുകാരനുമായ ടി.കെ ഉബൈദ്. കോഴിക്കോട് ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് ആണ് പ്രസാധകര്‍. നാല്പത് രൂപയാണ് വില.

 

ദൈവം മതം വേദം: സ്‌നേഹസംവാദം

ദൈവം, മതം, വേദം, പരലോകം, വിഗ്രഹാരാധന, പുനര്‍ജന്മം, അദ്വൈതം, അവതാരസങ്കല്പം, പരിണാമസിദ്ധാന്തം, വിധിവിശ്വാസം, സ്ത്രീപുരുഷസമത്വം തുടങ്ങിയ വിഷയങ്ങളില്‍ വ്യത്യസ്ത വിശ്വാസവീക്ഷണങ്ങള്‍ വെച്ചുപുലര്‍ത്തുവര്‍ക്കിടയില്‍  സൗഹൃദപൂര്‍ണമായ സംവാദങ്ങളുടെ ക്രോഡീകരണം. പ്രമുഖ ഇസ്‌ലാമികപണ്ഡിതനും എഴുത്തുകാരനുമായ ശൈഖ് മുഹമ്മദ് കാരക്കുന്ന്‍ കേരളത്തിലെ വിവിധ മതസംവാദസൗഹൃദസദസ്സുകളില്‍ നടത്തിയ വിശദീകരണങ്ങളാണ് ഗ്രന്ഥത്തിലുള്ളത്. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കു ഡയലോഗ് സെന്റര്‍ കേരളയാണ് പ്രസാധകര്‍. 170 രൂപയാണ് പുസ്തകത്തിന്റെ വില

 

ഇസ്‌ലാമികപാഠങ്ങള്‍

അബൂസലീം അബ്ദുല്‍ ഹയ്യ്

വിവര്‍ത്തനം: വി.പി മുഹമ്മദലി

പ്രസാധനം: ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ്

ഇസ്‌ലാമികവിശ്വാസങ്ങളും അനുഷ്ഠാനങ്ങളും ലളിതമായി വിവരിക്കുന്ന  കൃതിയാണിത്. ഗഹനമായ  ചര്‍ച്ചകള്‍ ഇതില്‍ ഒഴിവാക്കിയിട്ടുണ്ട്. ഇസ്‌ലാം, ഈമാന്‍, സല്‍ക്കര്‍മം, സദാചാരം, അവകാശങ്ങള്‍, ബാധ്യതകള്‍, സേവനം, സംഘടന, ദിക്‌റുകള്‍, പ്രാര്‍ഥനകള്‍ തുടങ്ങിയ  വിവിധ വിഷയങ്ങള്‍ ഏവര്‍ക്കും മനസ്സിലാകുന്ന  വിധത്തില്‍ ഇതില്‍ വിശദീകരിക്കുന്നു. ഇസ്‌ലാമിന്റെ അടിസ്ഥാനങ്ങളെക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങള്‍ പഠിക്കാനാഗ്രഹിക്കു സാധാരണക്കാര്‍ക്ക് ഇത് നല്ലൊരു കൈപ്പുസ്തകമാണ്.

 

വിശ്വാസം കര്‍മം സംശയങ്ങള്‍ക്ക് മറു

മുഹമ്മദ് കാടേരി

സത്യവിശ്വാസവും സല്‍കര്‍മവും സമന്വയിച്ച ജീവിതക്രമമാണ് ഇസ്‌ലാം. ഇസ്‌ലാമികജീവിതം നയിക്കണമെങ്കില്‍ ഇസ്‌ലാമിലെ വിശ്വാസകര്‍മങ്ങളെക്കുറിച്ച് സാമാന്യധാരണ ആവശ്യമാണ്. അവയുമായി ബന്ധപ്പെട്ട ഒരു കൂട്ടം സംശയങ്ങള്‍ക്കുള്ള മറുപടിയാണ് ഈ ഗ്രന്ഥം. 

 

ദൈവസങ്കല്പം കാലഘ'ങ്ങളിലൂടെ

ഈജിപ്ത്, മെസൊപ്പൊ'േമിയ, ഭാരതം എിവിടങ്ങളില്‍ വളര്‍ുകയറി തകര്‍ന്നുവീണ പ്രാക്തനസംസ്‌കാരങ്ങളിലും ബുദ്ധമതം, ലാവോമതം, ക്രൈസ്തവത, ഇസ്‌ലാം തുടങ്ങിയ ജീവിതദര്‍ശനങ്ങളിലുമുള്ള ജൈവസങ്കല്പങ്ങള്‍ ആധുനിക പഠനഗവേഷണങ്ങളുടെ വെളിച്ചത്തില്‍ വിലയിരുത്തു ലഘുകൃതി. സ്വാതന്ത്ര്യസമരസേനാനിയും പണ്ഡിതനുമായിരു മൗലാനാ അബുല്‍ കലാം ആസാദ് ആണ് രചയിതാവ്. ആസാദിന്റെ സരളവും ഗംഭിരവുമായ അവതരണരീതിക്ക് മികച്ച ഉദാഹരണമാണ് ഈ കൊച്ചുപുസ്തകം.  ആസാദിന്റെ തര്‍ജുമാനുല്‍ ഖുര്‍ആന്‍ എന്ന പ്രശസ്തമായ ഖുര്‍ആന്‍ വ്യാഖ്യാനഗ്രന്ഥത്തിന്റെ ആമുഖമെന്ന  നിലയ്ക്കാണ് ഇത് രചിക്കപ്പെട്ടത്. 18 രൂപ വില. പ്രസാധനം ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ്. 

 

മരണത്തിനപ്പുറം

മരണാനന്തരജീവിതത്തെക്കുറിച്ച് പ്രശസ്ത പണ്ഡിതന്‍ കെ.ടി അബ്ദുറഹീം നിര്‍വഹിച്ച പ്രഭാഷണത്തിന്റെ പുസ്തകരൂപമാണീ പുസ്തകം. പരലോകത്തെ നിഷേധിക്കുവരെ ഇത് വീണ്ടുവിചാരത്തിന് പ്രേരിപ്പിക്കും. മരണശേഷം സ്രഷ്ടാവായ ദൈവത്തെ കണ്ടുമുട്ടുകയെന്ന യാഥാര്‍ഥ്യത്തിലേക്ക് മനുഷ്യമനസ്സിനെ ഈ പുസ്തകം വഴി നടത്തും. ഡയലോഗ് സെന്റര്‍ കേരള പുറത്തിറക്കിയതാണ് ഈ ലഘു പുസ്തകം.

 

യേശു ഖുര്‍ആനില്‍

ക്രൈസ്തവസമൂഹം ഏറ്റവും കൂടുതല്‍ ആദരിക്കുന്ന  യേശുവിനെ മുസ്‌ലിംകളും ആദരിക്കുതെന്തുകൊണ്ടെന്ന് വ്യക്തമാക്കുന്ന  കൃതി. ഖുര്‍ആന്‍ വരച്ചുകാണിക്കുന്ന യേശുവിന്റെ ജീവിതവും സന്ദേശവും മലയാളവായനക്കാരെ പരിചയപ്പെടുത്തുകയാണ് ശൈഖ് മുഹമ്മദ് കാരക്കുന്ന് ഈ  ഗ്രന്ഥത്തിലൂടെ. യേശുവിനെക്കുറിച്ചുള്ള ഖുര്‍ആന്റെ വെളിപ്പെടുത്തലുകള്‍ ക്രൈസ്തവസഹോദരങ്ങള്‍ക്ക് നൂതനമായ ഒരു അനുഭവമായിരിക്കും. 30 രൂപ വിലയുള്ള ഈ പുസ്തകം ഡയലോഗ് സെന്റര്‍ കേരളയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

 

ഖുര്‍ആനിലെ പ്രവാചകന്മാര്‍

ആദം നബി തൊട്ട്  അന്ത്യനാള്‍ വരെയുള്ള മനുഷ്യസഞ്ചയത്തിന് ധര്‍മം, നീതി, സംസ്‌കരണം, വിട്ടുവീഴ്ച, സഹനം തുടങ്ങിയ ധാര്‍മികമൂല്യങ്ങള്‍ പഠിപ്പിക്കാനും ഏകദൈവവിശ്വാസവും പരലോകമോക്ഷവും വിളംബരം ചെയ്യാനും കാലാകാലങ്ങളില്‍ പ്രവാചകന്മാര്‍ നിയോഗിതരായി'ുണ്ട്. അതില്‍ ഖുര്‍ആന്‍ പേരെടുത്തു പറഞ്ഞ 25 പ്രവാചകന്മാരുടെ ലഘുചരിത്രമാണീ പുസ്തകത്തില്‍. 120 രൂപയുള്ള ഈ പുസ്തകം കോഴിക്കോട് വചനം ബുക്‌സ് ആണ് പ്രസിദ്ധീകരിച്ചിരിക്കുത്. അബ്ദുല്‍ ജബ്ബാര്‍ കൂരാരിയാണ് ഗ്രന്ഥകാരന്‍. 

 

ഇസ്‌ലാം

  അല്ലാഹു 

 ആരാണ് അല്ലാഹു? എന്തുകൊണ്ട് അല്ലാഹുവില്‍ വിശ്വസിക്കണം? അല്ലാഹുവെ മാത്രം ആരാധിക്കുതിന്റെ യുക്തിയെന്ത്? ദൈവത്തിന് ബഹുത്വവും പങ്കാളിത്തവും എന്തുകൊണ്ട് പാടില്ല? ഇതുപോലെ നമ്മുടെ മനസ്സിലുയരു അനേകം ചോദ്യങ്ങള്‍ക്ക് ലളിതമായ ഭാഷയില്‍ സൂക്ഷ്മമായ അന്വേഷണം നടത്തുകയാണ് ഈ ഗ്രന്ഥത്തില്‍ പണ്ഡിതനും എഴുത്തുകാരനുമായ ടി.കെ ഉബൈദ്. കോഴിക്കോട് ഇസ്‌ലാമിക് പ'ിഷിംഗ് ഹൗസ് ആണ് പ്രസാധകര്‍. നാല്പത് രൂപയാണ് വില.

 ഒരു ജാതി ഒരു ദൈവം

 ഹാരപ്പന്‍ നാഗരികതയുടെയും തുടര്‍ുവ് ഇന്ത്യയിലെ സാംസ്‌കാരികകൈവഴികളുടെയും ഉറവിടം സെമിറ്റിക് പ്രവാചകന്മാരുടെ ഏകദൈവസന്ദേശമായിരുുവെ് സമര്‍ഥിക്കു കൃതി. എഴുത്തുകാരനും പണ്ഡിതനുമായിരു ടി. മുഹമ്മദ് രചിച്ച ഈ ലഘുഗ്രന്ഥത്തിലെ നിഗമനങ്ങള്‍ പുതുമയുള്ളതും യുക്തിഭദ്രവുമാണ്. 15 രൂപ വിലയുള്ള ഈ പുസ്തകം ഇസ്‌ലാമിക് പ'ിഷിംഗ് ഹൗസ് ആണ് പുസ്തകം പ്രസിദ്ധികരിച്ചിരിക്കുത്.

 ദൈവം മതം വേദം: സ്‌നേഹസംവാദം

 ദൈവം, മതം, വേദം, പരലോകം, വിഗ്രഹാരാധന, പുനര്‍ജന്മം, അദ്വൈതം, അവതാരസങ്കല്പം, പരിണാമസിദ്ധാന്തം, വിധിവിശ്വാസം, സ്ത്രീപുരുഷസമത്വം തുടങ്ങിയ വിഷയങ്ങളില്‍ വ്യത്യസ്തവിശ്വാസവീക്ഷണങ്ങള്‍ വെച്ചുപുലര്‍ത്തുവര്‍ക്കിടയില്‍ നട സൗഹൃദപൂര്‍ണമായ സംവാദങ്ങളുടെ ക്രോഡീകരണം. പ്രമുഖ ഇസ്‌ലാമികപണ്ഡിതനും എഴുത്തുകാരനുമായ ശൈഖ് മുഹമ്മദ് കാരക്കു് കേരളത്തിലെ വിവിധ മതസംവാദസൗഹൃദസദസ്സുകളില്‍ നടത്തിയ വിശദീകരണങ്ങളാണ് ഗ്രന്ഥത്തിലുള്ളത്. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കു ഡയലോഗ് സെന്റര്‍ കേരളയാണ് പ്രസാധകര്‍. 170 രൂപയാണ് പുസ്തകത്തിന്റെ വില. 

സകാത്ത് തത്ത്വവും പ്രയോഗവും

ഇസ്‌ലാമിലെ അടിസ്ഥാന അനുഷ്ഠാനമായ സകാത്തിനെക്കുറിച്ച് ലളിതവും വിശദവുമായി വിവരിക്കുന്ന  പുസ്തകമാണിത്. ഇസ്‌ലാമിക സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാനം, സകാത്തിന്റെ പ്രാധാന്യം, അത് നിര്‍ബന്ധമാവാനുള്ള ഉപാധികള്‍, സകാത്ത് ബാധകമാവുന്ന വസ്തുക്കളേതെല്ലാം, ഫിത് ര്‍ സകാത്ത് എന്താണ്? സകാത്തിന്റെ സംഭരണവും വിതരണവും എങ്ങിനെ തുടങ്ങി സകാത്തിന്റെ മുഴുവന്‍ വിശദാംശങ്ങളും ഇതില്‍ വിവരിക്കുന്നു. അബ്ദുല്ലാ ഹസന്‍ രചിച്ച ഈ പുസ്തകത്തിന് വില 65 രൂപയാണ്. ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് ആണ് പുസ്തകം പ്രസിദ്ധികരിച്ചിരിക്കുന്നത്.