വ്യക്തിത്വം

ഉദ്ധരണികള്‍

മുഹമ്മദ്‌ നബി

 സി. എന്‍ അണ്ണാദുരൈ

C.N Annaduri speech delivered at royapuram; Madras

(സി. എന്‍ അണ്ണാദുരൈ റായപുരത്തു നബിദിനയോഗത്തില്‍ ചെയ്ത പ്രസംഗത്തില്‍ നിന്ന് (ഇരുളും ഒളിയും), )

തെന്നിന്ത്യയെ സംബന്ധിച്ചിടത്തോളം ഇരു സമുദായങ്ങള്‍ക്കുമിടയില്‍ ഒരിക്കലും പകയുണ്ടായിട്ടില്ല. തലമുറകളായി അവര്‍ക്കിടയില്‍ സുഹൃദ്ബന്ധം തുടര്‍ന്നു വരുന്നു. തഞ്ചാവുര്‍ ജില്ലയിലേക്കു നോക്കൂ. അവിടത്തെ മുസ്‌ലിംകളും ഇതര മതസ്ഥരും പരസ്പരം ജ്യേഷ്ഠാനുജന്മാരെ പോലെയാണ് വര്‍ത്തിക്കുന്നത്. 

ഉത്തരേന്ത്യയില്‍ ഹിന്ദു-മുസ്‌ലിം കലഹം കൊലവെറിയാട്ടം നടത്തിയപ്പോള്‍ പോലും ദക്ഷിണേന്ത്യയില്‍ സമുദായ സൗഹാര്‍ദ്ദം നിലനിന്നു. ഈ സൗഹാര്‍ദ്ദം നാം വളര്‍ത്തിയെടുക്കണം.

മുഹമ്മദ് നബി ഒരു മാര്‍ഗ്ഗം നിര്‍മ്മിക്കുക മാത്രമായിരുന്നില്ല, അന്ധവിശ്വാസങ്ങളില്‍ തളച്ചിടപ്പെട്ടിരുന്ന ജനസമൂഹത്തെ അതില്‍ നിന്നും മോചിപ്പിച്ചു. ഒരുത്തമ സമൂഹത്തെയും സൃഷ്ടിച്ചു. അതോടൊപ്പം ഒരു നല്ല ഭരണ വ്യവസ്ഥയും ഏര്‍പ്പെടുത്തി. വളരെയേറെ വിഷമകരമായ, ആപല്‍കരമായ ഒരു കാലഘട്ടത്തില്‍ തന്റെ ലക്ഷ്യങ്ങള്‍ വിജയകരമായി പ്രയോഗവല്‍ക്കരിച്ചു കാണിക്കുകയുണ്ടായി നബി തിരുമേനി.