ഖുര്‍ആന്‍റെ ആഴങ്ങളില്‍

ഉദ്ധരണികള്‍

ഖുര്‍ആന്‍

വോണ്‍ ഗെയ്‌ഥേ

Von goethe, in West Oesticher Divan

ജര്‍മനിയിലെ മഹാകവിയും ദാര്‍ശനികനുമായ വോണ്‍ ഗെയ്‌ഥേ അദ്ദേഹത്തിന്റെ പുസ്തകത്തില്‍ എഴുതുന്നു ''ആദ്യം ഖുര്‍ആന്‍ വായിച്ചപ്പോള്‍ ഒരു രസവും തോന്നിയില്ല, എന്നു മാത്രമല്ല വളരെ മുഷിപ്പനായാണ് അനുഭവപ്പെട്ടത്. വീണ്ടും വീണ്ടും വായിച്ചു. അപ്പോള്‍ അത് ആകര്‍ഷകമായി മാറി. പിന്നെ അത് എന്നെ അത്ഭുതപ്പെടുത്തി. അത്രയ്ക്കു ആകര്‍ഷകത്വം അതിലുണ്ടായിരുന്നു. ഒടുവില്‍ അതിന്റെ അപ്രതിരോധ്യമായ സൗന്ദര്യപ്രകര്‍ഷത്തില്‍ ഞാന്‍ മുങ്ങി. അതു അതീവ ശക്തിയോടെ നമ്മുടെ ബഹുമാനാദരങ്ങള്‍ പിടിച്ചു പറ്റുന്നു. അതിന്റെ ശയ്യാഗുണം ഉള്ളടക്കത്തിന് അനുയോജ്യമായിരിക്കുന്നു. അതിന്റെ ലക്ഷ്യങ്ങള്‍ ഉഗ്രവും മഹിതവും ഗംഭീരവുമായിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ ഗംഭീരം! ഈ ഗ്രന്ഥം എല്ലാ കാലഘട്ടങ്ങളിലും ഏറ്റവും ശക്തമായ സ്വാധീനം ചെലുത്താന്‍ പര്യാപ്തമാണ്.

സര്‍ വില്യം മ്യൂര്‍

Sir William Muir, The Life of Mohomet, Londo 1903, Ch; The Coran P. VII)

ഖുര്‍ആന്‍ ഇസ്‌ലാമിന്റെ അടിത്തറയാണ്. മതം, സന്മാര്‍ഗ്ഗം, ശാസ്ത്രം മുതലായ കാര്യങ്ങളില്‍ ഖുര്‍ആന്റെ ശാസനം അന്തിമമാണ്. ഒരു സംശയത്തിനും ഇടമില്ലാത്ത പ്രതിപാദനമാണ് ഖുര്‍ആനിലുള്ളത്. ഭിന്നകക്ഷികള്‍ക്കുപോലും ഖുര്‍ആനില്‍ പ്രതിപാദിച്ചിരിക്കുന്ന കാര്യങ്ങളില്‍ അഭിപ്രായ വിത്യാസങ്ങളില്ല. പതിമൂന്നു നൂറ്റാണ്ടു കാലം യാതൊരു മാറ്റവുമില്ലാതെ നിലനിന്ന ഗ്രന്ഥം ഖുര്‍ആനല്ലാതെ മറ്റൊന്നുണ്ടാവില്ല.

ആനി ബസന്റ് 

  ഞാന്‍ എഴുതുന്നത് പലതും നിങ്ങള്‍ക്കു പരിചിതമായിരിക്കാം. എന്നാല്‍ ഒന്നു പറയട്ടെ, ഞാന്‍ വീണ്ടും വീണ്ടും ഖുര്‍ആനും നബിവചനങ്ങളും വായിക്കുമ്പോള്‍, എന്റെ ഭക്തിയും ബഹുമാനവും കൂടുതല്‍ കൂടുതല്‍ വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുന്നു.
 
  (Anni Besant, The Life and Teachings of Muhammed, Madras 1932 p4)

സര്‍ വില്യം മ്യൂര്‍

(Sir William Muir, The Life of Mohomet, Londo 1903, Ch; The Coran P. VII)