രാഷ്ട്രീയവ്യവസ്ഥ

ഉദ്ധരണികള്‍

മക്ക വിജയം

സ്റ്റാല്‍ലി ലെയിന്‍പൂള്‍

 Stanley Lane Poole. The speeches and Table Talk of the Prophet Mohammed. Londo 12882, Intruductin p 46, 47

മക്കാ വിജയദിവസം മുഹമ്മദിന്റെയും അനുചരന്മാരുടെയും ആത്മീയ വിജയത്തിന്റെയും ദിവസമായിരുന്നു. ഖുറൈശികള്‍ എണ്ണമറ്റ ദ്രോഹങ്ങളും കൊലപാതകങ്ങളും നടത്തിയവരായിരുന്നു. എല്ലാവര്‍ക്കും യാതൊരു പ്രതികാരവും ഇല്ലാതെ മുഹമ്മദ് മാപ്പു കൊടുത്തു. സൈന്യം മക്കയിലേക്കു കടന്നു ചെന്നു. ഏറ്റവും സമാധാനപൂര്‍വ്വമായ ഒരു പ്രവേശനമായിരുന്നു അത്. വീടുപോലും കൊള്ളയടിച്ചില്ല. ഒരു സ്ത്രീയെയും അപമാനിച്ചില്ല. കഅബയിലെ മുന്നൂറ്റി അറുപത് വിഗ്രഹങ്ങളെ മാത്രം എടുത്തുമാറ്റി    'സത്യം പുലര്‍ന്നു അസത്യം അപ്രത്യക്ഷമാകുന്നു' എന്നു വിഗ്രഹങ്ങളെ മാറ്റിക്കൊണ്ടിരിന്നപ്പോള്‍ പറഞ്ഞുകൊണ്ടിരുന്നു.
ഇങ്ങനെ മുഹമ്മദ് സ്വന്തം നഗരമായ മക്കയില്‍ പ്രവേശിച്ചു. ഇത്രത്തോളം വിട്ടുവീഴ്ചയും പ്രതികാരമില്ലാത്തതും സമാധാനപൂര്‍ണ്ണവുമായ വിജയം ചരിത്രത്തില്‍ ഉണ്ടായിട്ടില്ല.