സാമൂഹികം

ഉദ്ധരണികള്‍

സാഹോദര്യം

ഡോ. എസ്. രാധാകൃഷ്ണന്‍

  East and West in Religion London 1933

ഇസ്‌ലാം വിഭാവനം ചെയ്യുന്ന സാഹോദര്യം, വര്‍ഗ്ഗം, രാഷട്രം മുതലായ അതിര്‍ വരമ്പുകള്‍ക്ക് അതീതമാണ്. മറ്റൊരു മതത്തിലും ഈ സവിശേഷത ഇല്ല.


മാനവികത

  മുന്‍ഷി പ്രേംചന്ദ് എം. എ

ഇസ്‌ലാം വാള്‍കൊണ്ടാണ് പ്രചരിപ്പിച്ചത് എന്ന് പറയുന്നത് സത്യമല്ല. വാള്‍ കൊണ്ടു ഒരു മതത്തേയും പ്രചരിപ്പിക്കുക സാധ്യമല്ല. അങ്ങിനെ ഏതെങ്കിലും ഒരു മതം ശക്തികൊണ്ട് പ്രചരിച്ചാല്‍ തന്നെ ആ മതം അധിക കാലം നിലനില്‍ക്കുകയില്ല. ഇന്ത്യയില്‍ ഇസ്‌ലാം മതം പ്രചരിക്കുവാന്‍ ഉണ്ടായ യഥാര്‍ത്ഥ കാരണം ജാതിഹിന്ദുക്കള്‍ അധഃകൃതരോടും അസ്പൃശ്യരോടും കാണിച്ച നിഷ്ഠൂരതയാണ്. ബുദ്ധമതക്കാര്‍ അവരുടെ പ്രതാപകാലത്ത് ജാതിവ്യത്യാസങ്ങള്‍ മാറ്റുവാന്‍ ശ്രമിക്കുകയും അതില്‍ വിജയിക്കുകയും ചെയ്തു. ബുദ്ധമതത്തിന്റെ അധഃപതനവും ഹിന്ദുമതത്തിന്റെ പുനരുജ്ജീവനും കാരണം  മേല്‍ജാതിക്കാരുടെ മര്‍ദ്ദനം വീണ്ടും ശക്തി പ്രാപിച്ചു. ബുദ്ധമതത്തിന്റെ കാലത്ത് ലഭിച്ച അവകാശങ്ങള്‍ കൈവെടിയുവാന്‍ അധഃകൃതര്‍ക്കു ഇഷ്ടമുണ്ടായില്ല. തല്‍ഫലമായി എതിര്‍പ്പുകള്‍ ഉണ്ടായി.

ആ അവസരത്തിലാണ് ഇസ്‌ലാം അതിന്റെ സാര്‍വത്രിക സമത്വ സാഹോദര്യ വിശ്വാസവുമായി ഇന്ത്യയില്‍ പ്രത്യക്ഷപ്പെട്ടത്. ധനികനെന്നോ ദരിദ്രനെന്നോ ഉന്നതുകുലജാതനെന്നോ ഹീനകുലജാതനെന്നോ ഇസ്‌ലാം വ്യത്യാസം കണക്കാക്കുന്നില്ല. താഴ്ന്ന ജാതിക്കാരനായ ഹിന്ദു ഇസ്‌ലാം മതം സ്വീകരിച്ചു കഴിഞ്ഞാല്‍ അവന്‍ അധഃകൃതനോ അസ്പൃശ്യനോ ആകുന്നില്ല. അയാള്‍ക്കു പള്ളിയില്‍ കയറാം. ആരുടെ കൂടെയും നിന്ന് പ്രാര്‍ത്ഥിക്കാം. ഒരു സയ്യിദ് മുസ്‌ലിം ആയിരുന്നാലും അയാളുടെ കൂടെ ഒന്നിച്ചിരുന്ന് ആഹാരം കഴിക്കാം. മതപരിവര്‍ത്തനത്തിന് ശേഷം മുന്‍പു അസ്പൃശനായിരുന്ന താഴ്ന്ന ജാതിക്കാരന്‍ ഉയര്‍ന്ന ജാതിക്കാരന്റെ മുന്‍പില്‍ മാന്യത ഉള്ളവനായിത്തീരുന്നു. ഒരു മുസ്‌ലിം, ഭേദബുദ്ധി കൂടാതെ ആരുമായി ഹസ്തദാനം ചെയ്യുകയും സമബുദ്ധിയോടെ സഹകരിക്കുകയും ചെയ്യും. അയാള്‍ ജാതിയോ, കുലമോ, ധനമോ, ഒരു പ്രശ്‌നമായി പരിഗണിക്കുകയില്ല. മുസ്‌ലിംകള്‍ സഹോദരങ്ങളും സമന്മാരും എന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. തുറന്ന കരങ്ങളോടെ മുസ്‌ലിംകള്‍ അധഃകൃതരെ സ്വാഗതം ചെയ്യുന്നു. ഗ്രാമങ്ങള്‍ക്കു പിന്നില്‍ ഗ്രാമങ്ങള്‍ ഇസ്‌ലാം ആശ്ലേഷിച്ചു. ജാതി ഹിന്ദുക്കളുടെ മര്‍ദ്ദനം രൂക്ഷമായ സ്ഥലങ്ങളിലാണ്. അധഃകൃതല്‍ കൂടുതലായി ഇസ്‌ലാം മതം ആശ്ലേഷിച്ചത്. കാശ്മീരും, ആസാമും, പ്ശചിമബമഗാളും മുസ്‌ലിമായി. ഇന്നും അധഃകഋതല്‍ മുസ്‌ലിം പുണ്യവാളന്മാരെ ആദരിക്കുയും മുഹര്‍റാഘോഷങ്ങളില്‍ പങ്കെടുക്കുയും ചെയ്യുന്നു. അവര്‍ മുസ്‌ലിംകളെ അന്യരായി കരുതാതെ വിശ്വാസികളായി മാത്രം കരുതുന്നു. ഇന്നും ജാതിഹിന്ദുക്കള്‍ അവരുടെ മനോഭാം മാറ്റിയിട്ടില്ല എന്നുള്ളത് പരമദയനീയം തന്നെ.

ഇസ്‌ലാം വാള്‍കൊണ്ടല്ല പ്രചരിച്ചത്. എല്ലാ ജനങ്ങളും സമന്മാര്‍ എന്ന് ഇസ്‌ലാം പഠിപ്പിച്ചതുകൊണ്ടാണ് ഇസ്‌ലാം പ്രചരിച്ചത്. കളവായി എഴുതി ഉണ്ടാക്കിയ ചരിത്ര പസ്തകങ്ങളെ നാം മറക്കണം. നാം അന്യരായി കരുതുന്ന മുസ്‌ലിംകള്‍ യഥാര്‍ത്ഥത്തില്‍ മനുഷ്യവംശത്തിന്റെ വിമോചകരാണ്.

മക്കയിലേക്കുള്ള പുണ്യയാത്രയില്‍ എല്ലാ രാഷ്ട്രങ്ങളിലെയും എല്ലാ ഭാഷക്കാരിലെയും വിശ്വാസികള്‍ ഒന്നുചേര്‍ന്നു. ഒരു പുണ്യ സ്ഥലത്തിന്റെ നേര്‍ക്കു മുഖും തിഞ്ഞുകൊണ്ടാണ് അവര്‍ എല്ലാ സമയങ്ങളിലും പ്രാര്‍ത്ഥന നടത്തുന്നത്. വിശ്വാസികളുടെ ഇടയില്‍ സനേഹത്തിന്റെയും സമത്വത്തിന്റെയും  സാഹോദര്യത്തിന്റെയും വികാരങ്ങള്‍ ഊട്ടിവളര്‍ത്തുവാന്‍ ഇതിനേക്കാള്‍ ഉപരിയായ ഒരു പരിപാടിയും ഒരു മതസ്ഥാപകനും ഏര്‍പ്പെടുത്തിയിട്ടില്ല. ഈ പൊതുവായ ആരാധനാ കര്‍മ്മത്തില്‍ ആഫ്രിക്കയിലെ നീഗ്രോകളും വിദൂരമായ കിഴക്കന്‍ പ്രദേശതേതെ ചൈനാക്കാരും തുര്‍ക്കിയിലെ അത്യുന്നതന്മാരും മലയാ കടല്‍ തീരത്തെ പാവപ്പെട്ട മലയക്കാരും ഒന്നു പോലെ പങ്കുകൊള്ളുന്നു. ഈ ഹജ്ജു സന്ദര്‍ഭത്തില്‍, അതില്‍ പങ്കു കൊള്ളാന്‍ കഴിയാത്ത ലോകത്തിന്റെ നാനാഭാഗത്തുള്ള മറ്റു മുസ്‌ലിംകള്‍ അവര്‍ക്കും ഹാജികള്‍ക്കും വോണ്ടി പ്രാര്‍ത്ഥന ഒരേ ദിവസത്തില്‍ നടത്തുകയും ചെയ്യുന്നു.

വര്‍ഗ്ഗം, വര്‍ണ്ണം, പാരമ്പര്യം ഒന്നും പ്രശ്‌നമല്ല. വിശ്വാസികള്‍ സര്‍വരും സഹോദങ്ങള്‍ എല്ലാവരും സമന്മാരില്‍ സമന്മാര്‍. ഇസ്‌ലാം ഒരു വലിയ രാഷ്ട്രീയ ശക്തിയും കൂടിയാണ്. 70 കോടി ജനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇസ്‌ലാം ലോകത്തിന്റെ സര്‍വ്വപ്രശ്‌നങ്ങള്‍ക്കും ഒരേ ഒരു പരിഹാരമാണ്. എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു അലസമായ വീമ്പിളക്കല്‍ അല്ല.

സാഹോദര്യം

ആള്‍ണോള്‍ഡ്

  T.W Arnold. The preacheing of Islam, London 1913. P. 416

  'സത്യവിശ്വാസികള്‍ സഹോദരന്മാരാണ്' (49/10) എന്ന ഉല്‍ബോധനത്തെ ഹജ്ജു കര്‍മ്മവും നിര്‍ബന്ധ ദാനവും നിരന്തരമായി ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നു. പുതുതായി മതപരിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുളളവരുള്‍പ്പെടെ എല്ലാ വിശ്വാസികളും, സഹോദരന്മാരാണെന്ന് യാഥാര്‍ത്ഥ്യം മുസ്‌ലിം സമുദായത്തെ സംബന്ധിച്ചിടത്തോളം എത്രയും യഥാര്‍ത്ഥമാണ്. പാരമ്പര്യമോ, വര്‍ഗ്ഗമോ, വര്‍ണ്ണമോ, എത്ര തന്നെ വ്യത്യാസമായിരിക്കട്ടെ, മുസ്‌ലിം സാഹോദര്യ ബന്ധത്തില്‍ സര്‍വ്വരും സമന്മാരില്‍ സമന്മാരാണ്.