ആദര്‍ശം

ഉദ്ധരണികള്‍

ആദര്‍ശം

വാട്‌സന്‍

 ലോകത്തുള്ള മറ്റൊരു ജനതയും മുസ്‌ലിംകളുടെ അത്രതന്നെ മതബോധമുള്ളവരാണെന്ന് ബോധ്യപ്പെടുത്തിയിട്ടില്ലാ എന്ന് ധൈര്യസമേതം പറയുവാന്‍ കഴിയും. ഒരു മുസ്‌ലിമിന്റെ ജീവിതകാലം മുഴുവന്‍ ദൈവവിചാരം കൊണ്ട് നര്‍ഭരമായിരിക്കുന്നു.

        (Charles R. Watson : What is this Muslim world? London 1937 pp 38-9)

വില്‍സണ്‍

 എല്ലായിടങ്ങളിലും ഉള്ള മുസ്‌ലിംകളുടെ ഐക്യത്തിന്റെ അടിസ്ഥാനം ഒരേ ഒരു സാക്ഷ്യത്തിന്റെ വാചകമാണ്. അല്ലാഹുവല്ലാതെ മറ്റൊരു ദൈവമില്ല. മുഹമ്മദ് ദൈവത്തിന്റെ പ്രവാചകനാണ്.

        (J Christy Wilson, Intruducing Islam. New York 1950 p. 20)

ഹജ്ജ്

ആള്‍ണോള്‍ഡ്

T.W Arnold. The preacheing of Islam, London 1913. P. 416

 'സത്യവിശ്വാസികള്‍ സഹോദരന്മാരാണ്' (49/10) എന്ന ഉല്‍ബോധനത്തെ ഹജ്ജു കര്‍മ്മവും നിര്‍ബന്ധ ദാനവും നിരന്തരമായി ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നു. പുതുതായി മതപരിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുളളവരുള്‍പ്പെടെ എല്ലാ വിശ്വാസികളും, സഹോദരന്മാരാണെന്ന് യാഥാര്‍ത്ഥ്യം മുസ്‌ലിം സമുദായത്തെ സംബന്ധിച്ചിടത്തോളം എത്രയും യഥാര്‍ത്ഥമാണ്. പാരമ്പര്യമോ, വര്‍ഗ്ഗമോ, വര്‍ണ്ണമോ, എത്ര തന്നെ വ്യത്യാസമായിരിക്കട്ടെ, മുസ്‌ലിം സാഹോദര്യ ബന്ധത്തില്‍ സര്‍വ്വരും സമന്മാരില്‍ സമന്മാരാണ്.