നബിചരിതം

ഖുര്‍ആന്‍ സൂക്തങ്ങള്‍

മുഹമ്മദ്‌ നബി

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍ അന്നിസാഅ് സൂക്തം 80

80. ദൈവദൂതനെ അനുസരിക്കുന്നവന്‍ ഫലത്തില്‍ അല്ലാഹുവെയാണ് അനുസരിക്കുന്നത്. ആരെങ്കിലും പിന്തിരിഞ്ഞു പോകുന്നുവെങ്കില്‍ സാരമാക്കേണ്ടതില്ല. നിന്നെ നാം അവരുടെ മേല്‍നോട്ടക്കാരനായിട്ടൊന്നുമല്ലല്ലോ നിയോഗിച്ചത്.

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍ അന്നിസാഅ് സൂക്തം 79

79. നിനക്കു വന്നെത്തുന്ന നന്മയൊക്കെയും അല്ലാഹുവില്‍ നിന്നുള്ളതാണ്. നിന്നെ ബാധിക്കുന്ന വിപത്തുകളെല്ലാം നിന്നില്‍ നിന്നുള്ളതും. ജനങ്ങള്‍ക്കുള്ള ദൂതനായാണ് നിന്നെ നാം അയച്ചത്. അതിനു സാക്ഷിയായി അല്ലാഹു മതി.

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍ അന്നിസാഅ് സൂക്തം 170

170. ജനങ്ങളേ, നിങ്ങളുടെ നാഥങ്കല്‍ നിന്നുള്ള സത്യസന്ദേശവുമായി ദൈവദൂതനിതാ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നു. അതിനാല്‍ നിങ്ങള്‍ വിശ്വസിക്കുക. അതാണ് നിങ്ങള്‍ക്കുത്തമം. അഥവാ, നിങ്ങള്‍ നിഷേധിക്കുകയാണെങ്കില്‍ അറിയുക: ആകാശ ഭൂമികളിലുള്ളതെല്ലാം അല്ലാഹുവിന്റേതാണ്. അല്ലാഹു എല്ലാം അറിയുന്നവനാണ്. യുക്തിമാനും.

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍ അന്നിസാഅ് സൂക്തം 128

128. തീര്‍ച്ചയായും നിങ്ങള്‍ക്കിതാ നിങ്ങളില്‍നിന്നു തന്നെയുള്ള ഒരു ദൈവദൂതന്‍ വന്നിരിക്കുന്നു. നിങ്ങള്‍ കഷ്ടപ്പെടുന്നത് അസഹ്യമായി അനുഭവപ്പെടുന്നവനും നിങ്ങളുടെ കാര്യത്തില്‍ അതീവതല്‍പരനുമാണവന്‍. സത്യവിശ്വാസികളോട് ഏറെ കൃപയും കാരുണ്യവുമുള്ളവനും.

മുഹമ്മദ് നബി (സ്വ)

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍ അഹസാബ് സൂക്തം 40

40. മുഹമ്മദ് നിങ്ങളിലെ പുരുഷന്മാരിലാരുടെയും പിതാവല്ല.13 മറിച്ച്, അദ്ദേഹം അല്ലാഹുവിന്റെ ദൂതനാണ്. ദൈവദൂതന്മാരില്‍ അവസാനത്തെയാളും. എല്ലാ കാര്യങ്ങളെപ്പറ്റിയും നന്നായറിയുന്നവനാണ് അല്ലാഹു.

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അഹസാബ് സൂക്തം 21

21. സംശയമില്ല; നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ മികച്ച മാതൃകയുണ്ട്. അല്ലാഹുവിലും  അന്ത്യദിനത്തിലും പ്രതീക്ഷയര്‍പ്പിച്ചവര്‍ക്കാണിത്. അല്ലാഹുവെ ധാരാളമായി ഓര്‍ക്കുന്നവര്‍ക്കും.

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം സബഅ് സൂക്തം 28

28. മനുഷ്യര്‍ക്കാകമാനം ശുഭവാര്‍ത്ത അറിയിക്കുന്നവനും മുന്നറിയിപ്പ് നല്‍കുന്നവനുമായല്ലാതെ നിന്നെ നാം അയച്ചിട്ടില്ല. പക്ഷേ, ഏറെപ്പേരും അതറിയുന്നില്ല.

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍ അഹസാബ് സൂക്തം 32

32. പറയുക: അല്ലാഹുവെയും അവന്റെ ദൂതനെയും നിങ്ങള്‍ അനുസരിക്കുക. നിങ്ങള്‍ പിന്‍മാറുകയാണെങ്കില്‍ അറിയുക: അല്ലാഹു സത്യനിഷേധികളെ സ്‌നേഹിക്കുകയില്ല; തീര്‍ച്ച.