രാഷ്ട്രീയവ്യവസ്ഥ

ഖുര്‍ആന്‍ സൂക്തങ്ങള്‍

അനുസരിക്കുക

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അന്നിസാഅ് സൂക്തം 59

വിശ്വസിച്ചവരേ, അല്ലാഹുവെ അനുസരിക്കുക. ദൈവദൂതനെയും നിങ്ങളില്‍നിന്നുള്ള കൈകാര്യ കര്‍ത്താക്കളെയും അനുസരിക്കുക. ഏതെങ്കിലും കാര്യത്തില്‍ നിങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായാല്‍ അത് അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കും മടക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരെങ്കില്‍ ഇതാണ് ഏറ്റം നല്ലത്. മെച്ചപ്പെട്ട ഫലത്തിനും ഇതാണ് ഉത്തമം.


കൂടിയാലോചന

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അശ്ശുറാ 38

38. തങ്ങളുടെ നാഥന്റെ വിളിക്കുത്തരം നല്‍കുകയും നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുകയും തങ്ങളുടെ കാര്യങ്ങള്‍ പരസ്പരം കൂടിയാലോചിച്ച് തീരുമാനിക്കുകയും നാം നല്‍കിയതില്‍ നിന്ന് ചെലവഴിക്കുകയും ചെയ്യുന്നവരുമാണ്.


അല്ലാഹുവിന്‍റെ നിയന്ത്രണം

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍ ബക്കറ സൂക്തം 107

നിനക്കറിയില്ലേ, തീര്‍ച്ചയായും അല്ലാഹുവിനു തന്നെയാണ്  ആകാശ ഭൂമികളുടെ സമ്പൂര്‍ണാധിപത്യം. അല്ലാഹുവല്ലാതെ നിങ്ങള്‍ക്കൊരു രക്ഷകനോ സഹായിയോ ഇല്ല.


വിധികര്‍ത്താവ്

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍ അന്‍ആം സൂക്തം 114

'കാര്യം ഇതായിരിക്കെ ഞാന്‍ അല്ലാഹു അല്ലാത്ത മറ്റൊരു വിധി കര്‍ത്താവിനെ തേടുകയോ? അവനോ, വിശദവിവരങ്ങളടങ്ങിയ വേദപുസ്തകം നിങ്ങള്‍ക്ക് ഇറക്കിത്തന്നവനാണ്.' നാം നേരത്തെ വേദം നല്‍കിയവര്‍ക്കറിയാം, ഇത് നിന്റെ നാഥനില്‍ നിന്ന് സത്യവുമായി അവതീര്‍ണമായതാണെന്ന്. അതിനാല്‍ നീ ഒരിക്കലും സംശയാലുക്കളില്‍ പെട്ടുപോകരുത്.

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍ അല്‍അഅ്‌റാഫ്‌ സൂക്തം 87

ഏതൊരു സന്ദേശവുമായാണോ ഞാന്‍ നിയോഗിതനായിരിക്കുന്നത് അതില്‍ നിങ്ങളിലൊരു വിഭാഗം വിശ്വസിക്കുകയും മറ്റൊരു വിഭാഗം അവിശ്വസിക്കുകയുമാണെങ്കില്‍ അല്ലാഹു നമുക്കിടയില്‍ തീര്‍പ്പ് കല്‍പിക്കുംവരെ ക്ഷമിക്കുക. തീരുമാനമെടുക്കുന്നവരില്‍ അത്യുത്തമന്‍ അവന്‍ തന്നെ.മതസ്വാതന്ത്ര്യം

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം യൂനുസ് സൂക്തം 99

 നിന്റെ നാഥന്‍ ഇച്ഛിച്ചിരുന്നെങ്കില്‍ ഭൂമിയിലുള്ളവരൊക്കെയും സത്യവിശ്വാസം സ്വീകരിക്കുമായിരുന്നു. എന്നിരിക്കെ ജനങ്ങള്‍ വിശ്വാസികളാകാന്‍ നീ അവരെ നിര്‍ബന്ധിക്കുകയോ? 

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍ ബക്കറ സൂക്തം 256

 മതത്തില്‍ ബലപ്രയോഗം അരുത്. നന്മതിന്മകളുടെ വഴികള്‍ വ്യക്തമായും വേര്‍തിരിഞ്ഞുകഴിഞ്ഞിരിക്കുന്നു. അതിനാല്‍ വ്യാജ ദൈവങ്ങളെ നിഷേധിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നവന്‍ മുറുകെപ്പിടിച്ചത് ഉറപ്പുള്ള കയറിലാണ്. അതറ്റുപോവില്ല. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.


ജിസ്‌യ

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം  അത്തൗബ സൂക്തം 29

അവര്‍ വിധേയരായി കൈയോടെ ജിസ്‌യ നല്‍കുംവരെ.

(ജിസ്‌യ = ഇസ്‌ലാമിക രാഷ്ട്രത്തിലെ പൗരന്മാരോട് സ്വീകരിക്കേണ്ട സമീപനമാണിവിടെ വിവരിക്കുന്നത്. രാജ്യദ്രോഹം നിര്‍ത്തി രാഷ്ട്രഘടനക്ക് വഴങ്ങും വരെയാണ് യുദ്ധം അനുവദിക്കപ്പെട്ടത്. ജിസ്‌യ നല്‍കലാണ് ഇതിന്റെ തെളിവ്. ജിസ്‌യ എന്നത് രാജ്യത്തെ പൗരന്മാരുടെ സംരക്ഷണത്തിനും രാജ്യത്തിന്റെ പൊതു ആവശ്യങ്ങള്‍ക്കുമായി പൗരന്മാര്‍ നല്‍കുന്ന നികുതിയാണ്. മുസ്‌ലിംകള്‍ ഇത് നല്‍കുന്നതിനുപകരം സകാത്ത് നല്‍കുകയും നിര്‍ബന്ധ സൗജന്യ സൈനിക സേവനമനുഷ്ഠിക്കുകയും വേണം. അമുസ്‌ലിം പൗരന്മാര്‍ മുസ്‌ലിംകളെപ്പോലെ സൗജന്യ സൈനിക സേവനത്തിന് സന്നദ്ധമായാല്‍ ജിസ്‌യ നല്‍കേണ്ടതില്ല. ജിസ്‌യ പലരും തെറ്റിദ്ധരിച്ച പോലെ മതനികുതിയല്ലെന്ന് ഇത് വ്യക്തമാക്കുന്നു.)

 

പ്രധിരോധം


വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍ഹജ്ജ് സൂക്തം 4040. സ്വന്തം വീടുകളില്‍നിന്ന് അന്യായമായി ഇറക്കപ്പെട്ടവരാണവര്‍. 'ഞങ്ങളുടെ നാഥന്‍ അല്ലാഹുവാണ്' എന്നു പ്രഖ്യാപിച്ചതല്ലാതെ ഒരു തെറ്റുമവര്‍ ചെയ്തിട്ടില്ല. അല്ലാഹു ജനങ്ങളില്‍ ചിലരെ മറ്റുചിലരെക്കൊണ്ട് പ്രതിരോധിക്കുന്നില്ലായെങ്കില്‍ ദൈവനാമം ധാരാളമായി സ്മരിക്കപ്പെടുന്ന സന്ന്യാസിമഠങ്ങളും ചര്‍ച്ചുകളും സെനഗോഗുകളും മുസ്ലിംപള്ളികളും തകര്‍ക്കപ്പെടുമായിരുന്നു. തന്നെ സഹായിക്കുന്നവരെ ഉറപ്പായും അല്ലാഹു സഹായിക്കും. അല്ലാഹു സര്‍വശക്തനും ഏറെ പ്രതാപിയും തന്നെ.