മാനവികത

നബി വചനങ്ങള്‍

സഹിഷ്ണുത

1. തിരുനബി അരുളി: ''അമുസ്‌ലിം പ്രജകളെ ആരെങ്കിലും അടിച്ചമര്‍ത്തുകയോ അവരുടെ മേല്‍ കഴിവിനപ്പുറമുള്ള നികുതിഭാരം കെട്ടിയേല്‍പിക്കുകയോ അവരോട് ക്രൂരമായി പെരുമാറുകയോ അവരുടെ അവകാശങ്ങള്‍ ഹനിക്കുകയോ ചെയ്യുകയാണെങ്കില്‍ അവര്‍ക്കെതിരെ അന്ത്യവിധിനാളില്‍ ഞാന്‍ത പരാതി നല്‍കുന്നതാണ്.''

2. തന്‍റെ ഇഹലോകവാസം അവസാനിക്കുതിന്‍റെ തൊട്ടുമുമ്പായി നടത്തിയ ഹജ്ജിലെ പ്രസംഗത്തില്‍ (വിടവാങ്ങല്‍ പ്രഭാഷണം) തിരുനബി അരുളി: ''വര്‍ഗീയതയിലേക്ക് ക്ഷണിക്കുന്നവന്‍ നമ്മില്‍പ്പെട്ടവനല്ല. വര്‍ഗീയതക്കുവേണ്ടി പൊരുതുന്നവന്‍ നമ്മില്‍പ്പെട്ടവനല്ല. വര്‍ഗീയതയയുടെ പേരില്‍ മരിച്ചവന്‍ നമ്മില്‍പ്പെട്ടവനല്ല.''

3. അബൂ അസീസ് ഉമൈര്‍ പറയുന്നു. 'ബദര്‍ യുദ്ധത്തില്‍ മുസ്‌ലിംകളുടെ തടവുപുള്ളിയായിരുന്നു ഞാന്‍. അപ്പോള്‍ പ്രവാചകന്‍ ശിഷ്യന്മാരോട്  പറയുുണ്ടായിരുന്നു. 'തടവുപുള്ളികളോട് നിങ്ങള്‍ ഹൃദ്യമായി പെരുമാറുക.' അന്‍സാറുകളുടെ തടവിലായിരുന്നു ഞാന്‍. പ്രാതലോ അത്താഴമോ എത്തിയാല്‍ നബിയുടെ ഉപദേശം മാനിച്ച് അവര്‍ കാരക്ക തിന്ന്എ റൊട്ടി എനിക്ക് തരികയായിരുന്നു പതിവ്.''

4. നബി അരുളി: പരസ്പരം തെറ്റിദ്ധരിക്കരുത്. രഹസ്യങ്ങള്‍ കണ്ടുപിടിക്കുവാന്‍ ഗൂഢശ്രമം നടത്തരുത്. അന്യോന്യം അക്രമത്തിന് പ്രേരിപ്പിക്കരുത്. പരസ്പരം അസൂയയും വിദ്വേഷവും വെച്ചുപുലര്‍ത്തരുത്. മറ്റുള്ളരെ ആക്രമിക്കുവാന്‍ അവസരം കാത്തിരിക്കരുത്. അല്ലാഹുവിന്റെ അടിമകളേ, പരസ്പരം സഹോദരങ്ങളായി വര്‍ത്തിക്കുക.

5. നബി അരുളി: ഒരുവന്‍ അക്രമിയാണെ് അറിഞ്ഞുകൊണ്ട് അവനുമായി സഹകരിക്കരുത്.

6. നബി അരുളി: അസത്യത്തില്‍ സ്വന്തം ആളുകളെ അനുകൂലിക്കുത് ഒ'കം കിണറ്റില്‍ വീഴാന്‍പോകുമ്പോള്‍ അതിന്റെ വാലുപിടിച്ച് നിങ്ങളും അതോടൊിച്ച് കിണറ്റില്‍ വീഴുതിന് തുല്യമാണ്.

7. നബി തിരുമേനി അരുള്‍ചെയ്യുന്നു: അവിവേകം കാട്ടുന്നവനോട് വിവേകത്തോടെ പെരുമാറുക. അക്രമിച്ചവനോട് വിട്ടുവീഴ്ച ചെയ്യുക. നഷ്ടപ്പെടുത്തിയവന് നല്‍കുക. ബന്ധം മുറിച്ചവനോട് ബന്ധം ചേര്‍ക്കുക.

(ത്വബ്‌റാനിയുടെ ഹദീസ് ശേഖരത്തില്‍നിന്ന്‍)

8. ഒരു മൃതദേഹം പ്രവാചകന്‍റെ അരികിലൂടെ. അപ്പോള്‍ പ്രവാചകന്‍ എഴുേറ്റുനിന്നു. അപ്പോള്‍ അടുത്തുണ്ടായിരുന്നവര്‍ നബിയോട് അറിയിച്ചു. 'അതൊരു ജൂതന്‍റെ മൃതദേഹമാണ്.''  അതുകേട്ട തിരുനബി തിരിച്ചുചോദിച്ചു. 'അതും ഒരു മനുഷ്യനല്ലേ?'

(സ്വഹീഹുല്‍ ബുഖാരി എന്ന ഹദീസ് ശേഖരത്തില്‍നിന്ന്)

 

 

സാമൂഹികപ്രവത്തനം

1. തിരുനബി അരുളി: 'ആളുകളുമായി ഇടപഴകി ദുരിതങ്ങള്‍ സഹിച്ചുജീവിക്കുന്നവിശ്വാസിയാണ് ആളുകളില്‍നിന്ന് അകന്നു ദുരിതങ്ങളൊന്നുമില്ലാതെ സ്വസ്ഥനായി ജീവിക്കുന്ന വിശ്വാസിയേക്കാള്‍ ഉല്‍കൃഷ്ടന്‍.''

2. തിരുനബി അരുളി.'സജ്ജ്നസമ്പര്‍ക്കമുള്ളവന്‍ കസ്തൂരിവാഹകനെപ്പോലെയാണ്. അയാള്‍ നിനക്ക് ചിലപ്പോള്‍ സൗജന്യമായി കസ്തൂരി തരും. അല്ലെങ്കില്‍ നിനക്കത് അയാളില്‍നിന്ന്‍ വിലകൊടുത്തു വാങ്ങാം. അതൊന്നുമല്ലെങ്കില്‍ തന്നെനിനക്കതിന്‍റെ പരിമളം ആസ്വദിക്കുകയെങ്കിലും ചെയ്യാം. എന്നാല്‍, ദുര്‍വൃത്തരുമായി സഹവസിക്കുന്നവന്‍ കൊല്ലക്കടയില്‍ ഉല ഊതുന്നവനെപ്പോലെയാണ്. അയാള്‍ നിന്‍റെ വസ്ത്രം കരിച്ചുകളയും. അതല്ലെങ്കില്‍ നിനക്ക് ദുര്‍ഗന്ധം സഹിക്കേണ്ടി വരും.''

 

 

സമഭാവന

1. തിരുനബി അരുളി: 'ദൈവത്തിന്‍റെ കുടുംബത്തിലെ അംഗങ്ങളാണ് എല്ലാ സൃഷ്ടികളും. ആ കുടുംബത്തിലെ ഏറ്റവും ദുര്‍ബലവിഭാഗത്തോട് ഏറ്റവും നന്നായി പെരുമാറുന്നവനാണ് ദൈവത്തിന്‍റെ ഏറ്റവും അടുത്ത സ്‌നേഹഭാജനം.'' 

2 തിരുനബി അരുളി: ''മനുഷ്യന്‍ പട്ടിണി കിടക്കേണ്ടി വരുന്ന സമൂഹത്തിന്‍റെ സംരക്ഷണബാധ്യത ദൈവം കൈയൊഴിഞ്ഞിരിക്കുന്നു.''

3 തിരുനബി അരുളി: 'നിങ്ങള്‍ക്കിടയിലെ ദുര്‍ബലവിഭാഗങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ ദൈവം നിങ്ങള്‍ക്ക് അന്നവും സഹായവും നല്‍കുമെന്നു കരുതുന്നുണ്ടോ?''

4. തിരുനബി അരുളി: '' ദരിദ്രരെ ഒഴിവാക്കി ധനികരെ മാത്രം ക്ഷണിക്കുന്ന വിരുന്നിലെ ഭക്ഷണമാണ് ഏറ്റവും വൃത്തികെട്ട ഭക്ഷണം.''

5. അബു സഈദില്‍ ഖുദരി എന്ന അനുചരന്‍ ഉദ്ധരിക്കുന്നു. തിരുനബി അരുളി: '' വാഹനം മിച്ചമുള്ളവന്‍ വാഹനമില്ലാത്തവന് നല്‍കട്ടെ. ഭക്ഷണം മിച്ചമുള്ളവന്‍ ഭക്ഷണമില്ലാത്തവന് നല്‍കട്ടെ.'' പ്രവാചകന്‍ ഇങ്ങനെ ഓരോ വസ്തുവും എണ്ണിപ്പറയാന്‍ തുടങ്ങിയപ്പോള്‍ മിച്ചമുള്ള ഒന്നിലും ഞങ്ങള്‍ക്ക് അവകാശമില്ലെന്നു തോന്നിപ്പോയി.  

6. തന്റെ ഇഹലോകവാസം അവസാനിക്കുതിന്‍റെ തൊട്ടു മുമ്പായി നടത്തിയ ഹജ്ജിലെ പ്രസംഗത്തില്‍ (വിടവാങ്ങല്‍ പ്രഭാഷണം) തിരുനബി അരുളി: ''അറബിക്ക് അറബിയല്ലാത്തവനേക്കാളോ വെളുത്തവന് കറുത്തവനേക്കാളോ യാതൊരു ശ്രേഷ്ഠതയുമില്ല. ദൈവഭക്തി ഉണ്ടെങ്കിലല്ലാതെ. നിങ്ങളെല്ലാം ആദമിന്റെ സന്തതിപരമ്പരയാണ്. ആദമാകട്ടെ മണ്ണില്‍നിന്നും. കഴിഞ്ഞകാലങ്ങളിലെ എല്ലാ വംശവിവേചനങ്ങളും ഞാനിതാ ചവിട്ടിത്തേച്ചുകളയുന്നു.'' 

7. വിടവാങ്ങല്‍ പ്രഭാഷണത്തില്‍ തിരുനബി അരുളി: ''മനുഷ്യരെല്ലാം ചീര്‍പ്പിന്‍റെ പല്ലുപോലെ സമന്മാരാണ്.''

സഹിഷ്ണുത

1. തിരുനബി അരുളി: ' അമുസ്‌ലിം പ്രജകളെ ആരെങ്കിലും അടിച്ചമര്‍ത്തുകയോ അവരുടെ മേല്‍ കഴിവിനതീതമായ നികുതിഭാരം കെട്ടിയേല്‍പിക്കുകയോ അവരോട് ക്രൂരമായി പെരുമാറുകയോ അവരുടെ അവകാശങ്ങള്‍ ഹനിക്കുകയോ ചെയ്യുകയാണെങ്കില്‍ അവര്‍ക്കെതിരെ അന്ത്യവിധിനാളില്‍ ഞാന്‍ തന്നെപരാതി നല്‍കുന്നതാണ്.''

2.തന്‍റെ ഇഹലോകവാസം അവസാനിക്കുന്നതിന്‍റെ തൊട്ടു മുമ്പായി നടത്തിയ ഹജ്ജിലെ പ്രസംഗത്തില്‍ (വിടവാങ്ങല്‍ പ്രഭാഷണം) തിരുനബി അരുളി: ''വര്‍ഗീയതയിലേക്ക് ക്ഷണിക്കുവന്‍ നമ്മില്‍പ്പെട്ടവനല്ല. വര്‍ഗീയതക്കുവേണ്ടി പൊരുതുവന്‍ നമ്മില്‍പ്പെട്ടവനല്ല. വര്‍ഗീയതയയുടെ പേരില്‍ മരിച്ചവന്‍ നമ്മില്‍പ്പെട്ടവനല്ല.''

3. അബൂ അസീസ് ഉമൈര്‍ പറയുന്നു. 'ബദര്‍ യുദ്ധത്തില്‍ മുസ്‌ലിംകളുടെ തടവുപുള്ളിയായിരുന്നു ഞാന്‍.അപ്പോള്‍ പ്രവാചകന്‍ ശിഷ്യന്മാരോട് പറയുുണ്ടായിരുന്നു. 'തടവുപുള്ളികളോട് നിങ്ങള്‍ ഹൃദ്യമായി പെരുമാറുക.' അന്‍സാറുകളുടെ തടവിലായിരുന്നു ഞാന്‍. പ്രാതലോ അത്താഴമോ എത്തിയാല്‍ നബിയുടെ ഉപദേശം മാനിച്ച് അവര്‍ കാരക്ക തിന്ന്‍ റൊട്ടി എനിക്ക് തരികയായിരുന്നു പതിവ്.''

 

മനുഷ്യാവകാശം

1. സഅ്ദുബിനു മാലിക് പറയുന്നു. തിരുനബി അരുളി: 'ദ്രോഹം പാടില്ല. ദ്രോഹത്തിന് തിരിച്ചു ദ്രോഹവും പാടില്ല.''

(ഇബ്‌നുമാജയുടെ ഹദീസ് ശേഖരത്തില്‍നിന്ന്)

2. നബി പറഞ്ഞതായി അബുദ്ദര്‍ദാഅ് എന്ന അനുചരന്‍ ഉദ്ധരിക്കുന്നു.'ഒരാള്‍ മറ്റൊരാളോട് പറയാന്‍ ഇഷ്ടപ്പെടാത്ത ഒരു രഹസ്യകാര്യം പറയേണ്ടി വന്നാല്‍, അതൊരു സൂക്ഷിപ്പുമുതലാകുന്നു. പറഞ്ഞവന്‍ അതു രഹസ്യമാക്കിവെക്കണമെന്ന് കേട്ടവനോടാവശ്യപ്പെട്ടില്ലെങ്കിലും.'


3. റസൂല്‍ പ്രസ്താവിച്ചതായി ഇബ്‌നു അബ്ബാസ് നിവേദനം ചെയ്യുന്നു.'ജനങ്ങളുടെ അവകാശവാദങ്ങള്‍ വകവെച്ചുകൊടുക്കുകയാണെങ്കില്‍ ചിലയാളുകള്‍ മറ്റു ചിലരുടെ ധനത്തിലും രക്തത്തിലുമൊക്കെ അവകാശമുന്നയിച്ചുകളയും. എന്നാല്‍, തെളിവ് ഹാജരാക്കേണ്ട ചുമതല വാദിയുടേതാണ്. സത്യം ചെയ്യേണ്ടത് വാദത്തെ നിഷേധിക്കുവനും.''

(ബൈഹഖി റിപ്പോര്‍ട്ടുചെയ്ത ഹദീസ്)

4. നബി പറഞ്ഞതായി അബൂഹുറൈറ എന്ന അനുചരന്‍ ഉദ്ധരിക്കുന്നു.'വിധി തീര്‍പ്പിന് കൈക്കൂലി കൊടുക്കുന്നവനെയും വാങ്ങുന്നവനെയും അല്ലാഹു ശപിച്ചിരിക്കുന്നു.''

5. നബി അരുളി: 'നീ നിന്റെ സഹോദരനെ സഹായിക്കുക; അവന്‍ മര്‍ദ്ദകനായാലും മര്‍ദ്ദിതനായാലും.'' അതുകേ'പ്പോള്‍ ഒരാള്‍ ചോദിച്ചു.അവന്‍ മര്‍ദ്ദിതനായിരിക്കുമ്പോള്‍ ഞാന്‍ അവനെ സഹായിക്കും. എന്നാല്‍, അവന്‍ മര്‍ദ്ദകനാവുമ്പോള്‍ എങ്ങനെയാണ് ഞാന്‍ അവനെ സഹായിക്കുക?'' തിരുനബി പറഞ്ഞു.'അക്രമം ചെയ്യുതില്‍നിന്നും നീ അവനെ തടയുക. അതാണ് നീ അവന് ചെയ്യുന്ന സഹായം.''

(സ്വഹീഹുല്‍ ബുഖാരി, സ്വഹീഹു മുസ്‌ലിം എന്ന ഹദീസ് ഗ്രന്ഥങ്ങളിലുള്ളത്.) 

.6. തിരുനബി അരുളി ''തങ്ങളുടെ രക്തം, ധനം എന്നിവയുടെ കാര്യത്തില്‍ ജനങ്ങള്‍ ആരില്‍നിന്ന് സുരക്ഷിതനാണോ അവനാണ് മുസ്‌ലിം.''

7. നബി അരുളി 'മുസ്‌ലിം മുസ്‌ലിമിന്റെ സഹോദരനാകുന്നു. ആ സഹോദരനെ അയാള്‍ വഞ്ചിക്കുകയില്ല. അവനോട് കളവു പറയുകയില്ല. അവനെ നിസ്സഹായനായി വിടുകയില്ല. മുസ്‌ലിമിന്റെ സര്‍വവും മുസ്‌ലിമിന് ആദരണീയമാണ്. അവന്റെ അഭിമാനവും ധനവും രക്തവും. ദൈവഭക്തി (ഹൃദയത്തിലേക്ക് ചൂണ്ടിക്കൊണ്ട്)  ഇവിടെയാണ്. തന്റെ മുസ്‌ലിം സഹോദരനെ നിന്ദിക്കുന്നതുതന്നെ മതി ഒരാള്‍ക്ക് നാശത്തിലകപ്പെടാന്‍.'' 

(തിര്‍മിദിയുടെ ഹദീസ് ശേഖരത്തില്‍നിന്ന്‍)

8. തിരുനബി അരുളി: ''ദുര്‍ബലവിഭാഗങ്ങളുടെ അവകാശം നിഷേധിക്കുന്ന ഒരു ജനതയ്ക്കും ദൈവം വിശുദ്ധി നല്‍കുകയില്ല.''

9. നബി അരുളി.'മൂന്നു വസ്തുക്കളില്‍ ജനം കൂട്ടാവകാശികളായിരിക്കും. വെള്ളം, പുല്ല്, തീ.''