നാഗരികത

നബി വചനങ്ങള്‍

നാഗരികത

നബിയുടെ അനുചരനായ അബൂഹുറൈറ നബിയില്‍നിന്ന് കേട്ടതായി പറയുന്നു: ''അല്ലാഹു നിങ്ങളില്‍ മൂന്നു കാര്യങ്ങള്‍ ഉണ്ടാകുന്നത് ഇഷ്ടപ്പെടുകയും മൂന്നു കാര്യങ്ങള്‍ ഉണ്ടാവുന്നത് വെറുക്കുകയും ചെയ്യുന്നു. അല്ലാഹുവിന് ഇബാദത്ത് ചെയ്യുക, അവന്റെ ശക്തിയില്‍ മറ്റൊന്നിനെയും പങ്കാളിയാക്കാതിരിക്കുക, ഭിന്നിച്ചുനില്‍ക്കാതെ അല്ലാഹുവിന്റെ പാശം ഐക്യത്തോടെ മുറുകെപ്പിടിക്കുക എന്നിവയാണ് അവന്‍ നിങ്ങള്‍ക്കായി ഇഷ്ടപ്പെടുന്നവ. കണ്ടതും കേട്ടതും കൊണ്ടുനടക്കുക, ചോദ്യങ്ങള്‍ പെരുപ്പിക്കുക, ധനം പാഴാക്കുക എന്നിവയാണ് അവന്‍ വെറുക്കുന്ന കാര്യങ്ങള്‍. 

(സ്വഹീഹു മുസ്‌ലിം)