അനുഷ്ഠാനം

നബി വചനങ്ങള്‍

ഹജ്ജ്

1. നബി പറഞ്ഞതായി അബൂഹുറൈറ ഉദ്ധരിക്കുന്നു. 'ഹജ്ജ് ചെയ്യുന്നവരും ഉംറ ചെയ്യുന്ന വരും അല്ലാഹുവിന്റെ അതിഥികളാണ്. അവര്‍ അവനോട് (അല്ലാഹുവിനോട്) പ്രാര്‍ഥിച്ചാല്‍ അവന്‍ അവര്‍ക്ക്  ഉത്തരം നല്‍കും. അവര്‍ അവനോട് മാപ്പിരാല്‍ അവന്‍ അവര്‍ക്ക് പൊറുത്തുകൊടുക്കും.'' 

(നസാഈ, ഇബ്‌നുമാജ എിവരുടെ ഹദീസ് ഗ്രന്ഥത്തിലുള്ളത്)

2. നബി പറഞ്ഞതായി ഇബ്‌നു അബ്ബാസ് ഉദ്ധരിക്കുന്നു. 'ഹജ്ജ് ചെയ്യാന്‍ ഉദ്ദേശിക്കുവന്‍ അത് കഴിയുംവേഗം നിര്‍വിച്ചുകൊള്ളട്ടെ. കാരണം, അയാള്‍ ചിലപ്പോള്‍ രോഗിയായെു വരാം. വാഹനം നഷ്ടമായെു വരാം. ദാരിദ്ര്യം പിടിപെട്ടെന്നും വരാം.''

(അഹ്മദ്, ബൈഹഖി, ഇബ്‌നുമാജ എിവരുടെ ഹദീസ് ഗ്രന്ഥങ്ങളിലുള്ളത്)

3. നബി പറഞ്ഞു.'ഒരാള്‍ ഈ മന്ദിരത്തില്‍ വച്ച് ഹജ്ജ് ചെയ്യുകയും അശ്ലീലവൃത്തികളിലും അധര്‍മചെയ്തികളിലും ഏര്‍പ്പെടാതിരിക്കുകയും ചെയ്താല്‍ തന്റെ മാതാവ് പ്രസവിച്ചപ്പോഴെപോലെ (നിര്‍മലനായി) അയാള്‍ മടങ്ങുന്നതാണ്.''

(സ്വഹീഹുല്‍ ബുഖാരി)

5. നബി പറഞ്ഞതായി അബൂഹുറൈറ പറയുന്നു: 'ഒരു ഉംറ മറ്റൊരു ഉംറ വരെ ചെയ്തുപോയ പാപങ്ങള്‍ക്കുള്ള പ്രായശ്ചിത്തമായിരിക്കും. അല്ലാഹുവിങ്കല്‍ പുണ്യകര്‍മമായി സ്വീകരിക്കപ്പെട്ട ഹജ്ജിന് സ്വര്‍ഗമല്ലാതെ പ്രതിഫലമില്ല. 

(സ്വഹീഹുല്‍ ബുഖാരി, സ്വഹീഹു മുസ്‌ലിം) 

 

വ്രതം

1. അല്ലാഹു പറയുന്നതായി പ്രവാചകന്‍ പറഞ്ഞു.'മനുഷ്യന്റെ ഏതു കര്‍മവും അവനുള്ളതാണ്. നോമ്പൊഴികെ. അത് എനിക്കുള്ളതാണ്. ഞാന്‍ തന്നെയാണ് അതിന് മതിയായ പ്രതിഫലം നല്‍കും. നോമ്പ് ഒരു പരിചയാണ്. അതിനാല്‍ നിങ്ങളില്‍ ആരുടെയെങ്കിലും നോമ്പുദിനമായാല്‍ അവന്‍ അനാവശ്യം പറയരുത്. അട്ടഹസിക്കരുത്. അവിവേകം ചെയ്യരുത്. ആരെങ്കിലും അവനെ അസഭ്യം പറയുകയോ അവനുമായി കലഹത്തിന് മുതിരുകയോ ചെയ്താല്‍ അവന്‍ രണ്ടു തവണ പറയട്ടെ, 'ഞാന്‍ നോമ്പുകാരനാണ്' എന്ന്. മുഹമ്മദിന്റെ ആത്മാവ് കൈയില്‍ വെച്ചിരിക്കുന്ന അല്ലാഹുവില്‍ സത്യം, നോമ്പുകാരന്റെ വായയുടെ ഗന്ധം അന്ത്യനാളില്‍ അല്ലാഹുവിങ്കല്‍ കസ്തൂരിഗന്ധത്തേക്കാള്‍ ഹൃദ്യമായിരിക്കും. നോമ്പുകാരന് രണ്ട് സന്തോഷാവസരങ്ങളുണ്ട്. നോമ്പു തുറക്കുമ്പോള്‍ നോമ്പ് തുറ സന്തോഷം. മറ്റൊന്ന്ര മരണശേഷം തന്റെ റബ്ബിനെ കണ്ടുമുട്ടുംമ്പോള്‍ റബ്ബിനെ കണ്ട സന്തോഷം. 

(അഹ്മദിന്റെ സുനന്‍, സ്വഹീഹു മുസ്‌ലിം, നസാഈയുടെ ഹദീസ് ഗ്രന്ഥം )

2. നബി പറഞ്ഞു.'ആര്‍ കള്ളവാക്കും പ്രവൃത്തിയും ഉപേക്ഷിച്ചില്ലയോ അവന്‍ ഭക്ഷണവും പാനീയവും ഉപേക്ഷിക്കണമെന്ന് അല്ലാഹുവിന് ഒട്ടും താല്‍പര്യമില്ല.

(സ്വഹീഹുല്‍ ബുഖാരി, സ്വഹീഹു മുസ്‌ലിം)

3. വിശ്വാസത്തോടും പ്രതിഫലേഛയോടും കൂടി വല്ലവനും റമദാനില്‍ വ്രതമനുഷ്ഠിച്ചാല്‍ അവന്റെ കഴിഞ്ഞുപോയ പാപങ്ങള്‍ പൊറുക്കപ്പെടും. വിശ്വാസത്തോടും പ്രതിഫലേച്ഛയോടും കൂടി വല്ലവനും റമദാനിലെ രാത്രിയില്‍ നി് നമസ്‌കരിച്ചാല്‍ അവന്റെ കഴിഞ്ഞുപോയ പാപങ്ങള്‍ പൊറുക്കപ്പെടും.

(സ്വഹീഹുല്‍ ബുഖാരി, സ്വഹീഹു മുസ്‌ലിം) 

4.  ഹുദൈഫ പറഞ്ഞു: നബി പറയുത് ഞാന്‍ കേട്ടു.'ഒരാള്‍ തന്റെ കുടുംബത്തെയും ധനത്തെയും അയല്‍വാസിയെയും സംബന്ധിച്ച് ചെയ്യുന്ന പിഴവുകള്‍ക്ക് നോമ്പും നമസ്‌കാരവും സ്വദഖയും പ്രായശ്ചിത്തമാവും.''

(സ്വഹീഹുല്‍ ബുഖാരി) 

5 അബൂഹുറൈറ എ അനുചരന്‍ പറയുു. തിരുനബി പറഞ്ഞിട്ടുണ്ട്.  'റമദാന്‍ മാസം സമാഗതമായാല്‍ സ്വര്‍ഗത്തിന്റെ വാതിലുകള്‍ തുറക്കപ്പെട്ടു. നരകത്തിന്റെ വാതിലുകള്‍ അടക്കപ്പെട്ടു. ചെകുത്താന്മാരെ ചങ്ങലക്കിട്ടു. 

(സ്വഹീഹുല്‍ ബുഖാരി, സ്വഹീഹു മുസ്‌ലിം) 

 

6. നബി പറഞ്ഞു: മനുഷ്യന്റെ എല്ലാ സല്‍കര്‍മങ്ങളും പത്തിരട്ടി മുതല്‍ എഴുൂറ് ഇരട്ടി വരെ പ്രതിഫലം ലഭിക്കാവുന്നതാണ്. എന്നാല്‍, അല്ലാഹു പറയുു, നോമ്പ് അങ്ങനെയല്ല; കാരണം, അതെനിക്കുള്ളതാണ്. ഞാനാണ് അതിന് പ്രതിഫലം നല്‍കുന്നത്. നോമ്പുകാരന്‍ തന്റെ ഇച്ഛയും അന്നപാനവും എനിക്കുവേണ്ടി മാത്രം ഉപേക്ഷിക്കുന്നു.

(സ്വഹീഹു മുസ്‌ലിം) 

സകാത്ത്

 

1. ഒരാള്‍ തിരുനബിയുടെ അടുത്ത് വന്ന് ചോദിച്ചു.'അല്ലാഹുവിന്റെ ദൂതരേ, ഞാന്‍ ധാരാളം ധനത്തിന് ഉടമയാണ്. കുടുംബവും സമ്പത്തും കച്ചവടവും ഉള്ളവനാണ്. ഞാന്‍ എന്തു ചെയ്യണം? എങ്ങനെ ചെലവഴിക്കണം? '' നബി പറഞ്ഞു.'ധനത്തിന്റെ സകാത്ത് കൊടുക്കുക. നിന്നെ ശുദ്ധീകരിക്കുന്ന ശുദ്ധീകരണവസ്തുവാണത്. കൂടാതെ കുടംബബന്ധം ചേര്‍ക്കുകയും അഗതിയുടെയും അയല്‍വാസിയുടെയും യാചകന്റെയും അവകാശം മനസ്സിലാക്കുകയും ചെയ്യുക.''

(അഹ്മദ്)

2. നബി പറഞ്ഞതായി അലി ഉദ്ധരിക്കുന്നു.' അല്ലാഹു മുസ്‌ലിം ധനികര്‍ക്ക് അവരുടെ ധനത്തില്‍ ദരിദ്രര്‍ക്ക് മതിവരുന്നത്ര ധനം ചെലവഴിക്കല്‍ നിര്‍ബന്ധമാക്കിയിരിക്കുന്നു. ധനികര്‍ ചെയ്യുന്ന പ്രവര്‍ത്തി കാരണമായി മാത്രമാണ് ദരിദ്രര്‍ വിശും നഗ്നരായും ദുരിതം പേറേണ്ടി വരുന്നത്. അറിയുക, നിശ്ചയം അല്ലാഹു ആ ധനികരെ കര്‍ശനമായി വിചാരണ ചെയ്യും. അവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുകയും ചെയ്യും.'' 

(ത്വബ്‌റാനി)

3. നബി പറഞ്ഞതായി അബൂഹുറൈറ പറയുന്നു. 'അല്ലാഹു ഒരാള്‍ക്ക് ധനം നല്‍കിയിട്ട്അ അയാള്‍ അതിന്റെ സകാത്ത് നല്‍കിയില്ലെങ്കില്‍ അന്ത്യനാളില്‍ അതിനെ അവനുവേണ്ടി ഉഗ്രവിഷമുള്ള ഒരു സര്‍പ്പമായി രൂപാന്തരപ്പെടുത്തും. അതിന് കറുത്ത രണ്ട് പുള്ളിയുണ്ടാവും. അന്ത്യനാളില്‍ അവനെ ഹാരമായി അണിയിക്കും. അവന്റെ രണ്ട് കടവായിലും അത് കടിച്ചുപിടിക്കും. എന്നിട്ട് പറയും നീ സൂക്ഷിച്ചുവെച്ച ധനമാണ് ഞാന്‍.''

(സ്വഹീഹുല്‍ ബുഖാരി, സ്വഹീഹു മുസ്‌ലിം)

4. നബി പറഞ്ഞു.'സമ്പന്നതയില്ലെങ്കില്‍ സകാത്തില്ല.''

( സ്വഹീഹുല്‍ ബുഖാരി)

5. നബി പറഞ്ഞു. 'അല്ലാഹുവിനുള്ള കടമാണ് വീട്ടാന്‍ കൂടുതല്‍ അര്‍ഹമായത് 

(സ്വഹീഹുല്‍ ബുഖാരി, സ്വഹീഹു മുസ്‌ലിം)

6. അംറുബ്‌നുല്‍ ആസ്വ് എന്ന അനുചരനില്‍ നിന്ന് നിവേദനം ചെയ്തത്. മുഹമ്മദ് നബി പറഞ്ഞതായി അംറുബ്‌നുല്‍ ആസ്വ് പറയുു. 'ശുദ്ധമായ സമ്പത്ത് സച്ഛരിതന് മഹാനുഗ്രഹം.''

(അഹ്മദിന്റെ 'സുനന്‍' എന്ന ഹദീസ് ഗ്രന്ഥത്തില്‍നി്)

 

നമസ്‌കാരം

1. ഒരാളുടെയും സത്യനിഷേധം, ശിര്‍ക്ക് (ദൈവശക്തിയില്‍ പങ്കുചേര്‍ക്കല്‍) എന്നിവയുടെയും ഇടയ്ക്കുള്ള കാര്യം നിസ്‌കാരം ഉപേക്ഷിക്കലാണ്.

(സ്വഹീഹു മുസ്‌ലിം)

2. വല്ലവനും കരുതിക്കൂട്ടി നമസ്‌കാരം ഒഴിവാക്കിയാല്‍ അവനെ സംബന്ധിച്ചിടത്തോളം അല്ലാഹുവിന്റെ ബാധ്യത ഒഴിവായിരിക്കുന്നു,

(സുനനു അഹ്മദ്, മശ്കൂത്ത്)

3. കാര്യത്തിന്റെ ശിരസ്സ് ഇസ്‌ലാമാണ്. അതിന്റെ നെടുംതൂണ്‍ നമസ്‌കാരമാണ്. 

(തിര്‍മിദി)

4. മനുഷ്യന്‍ അന്ത്യനാളില്‍ വിചാരണയ്ക്ക് വിധേയനാവുന്ന ആദ്യകാര്യം നമസ്‌കാരമായിരിക്കും. 

(ത്വബ്‌റാനി)

5. അടിമ സുജൂദില്‍ (നമസ്‌കാരത്തില്‍ ശിരസ്സ് നിലം തൊടുവിക്കല്‍) ആയിരിക്കുമ്പോഴാണ് തന്റെ രക്ഷിതാവുമായി ഏറ്റവും അടുത്തിരിക്കുന്നത്. 

(മുസ്‌ലിം)

6. തിരുനബി പറഞ്ഞു. 'നിങ്ങളിലൊരാള്‍ നമസ്‌കാരത്തിലായാല്‍ അയാള്‍ അയാളുടെ നാഥനുമായി അഭിമുഖസംഭാഷണത്തിലാകുന്നു. 

(മുസ്‌ലിം)

ശഹാദത്ത്

1. നബി പറഞ്ഞിരിക്കുു. 'അല്ലാഹുവിനെ റബ്ബായും ഇസ്‌ലാമിനെ ജീവിതരീതിയായും മുഹമ്മദ് നബിയെ ദൈവദൂതനായും തൃപ്തിപ്പെട്ടവന്‍ സത്യവിശ്വാസത്തിന്റെ രുചി ആസ്വദിച്ചിരിക്കുന്നു.''

(സ്വഹീഹു മുസ്‌ലിം)

 

2. ഒരിക്കല്‍ ദുല്‍മജാസ് തെരുവില്‍വെച്ച് പ്രവാചകന്‍ പറയുകയുണ്ടായി. 'ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവല്ലാതെ ദൈവമില്ലെന്ന് പറയുക.. അതുവഴി നിങ്ങള്‍ വിജയിക്കും.''

3. നബി പറഞ്ഞു.'ലാ ഇലാഹ ഇല്ലല്ലാഹ് എന്നതിന് സാക്ഷ്യം വഹിച്ചവന്‍ നരകത്തില്‍ പ്രവേശിക്കുകയില്ല.'' 

(സ്വഹീഹു മുസ്‌ലിം)

4. നബി പറഞ്ഞു.' ഒരാള്‍ ലാഇലാഹ ഇല്ലല്ലാഹ് എന്ന് പ്രഖ്യാപിക്കുകയും പിന്നീട് ആ ആശയം ഉള്‍ക്കൊണ്ടവനായി മരണപ്പെടുകയും ചെയ്താല്‍ അയാള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കാതിരിക്കില്ല.'

(സ്വഹീഹുല്‍ ബുഖാരി)

5. ആരുടെയെങ്കിലും അവസാനസംഭാഷണം ലാഇലാഹ ഇല്ലല്ലാഹ് എന്നായാല്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചിരക്കുന്നു.

(അബൂദാവൂദ്)

 

അനുഷ്ഠാനം

1. ഉമറുബ്‌നുല്‍ ഖത്വാബിന്റെ മകന്‍ അബു അബ്ദുറഹ്മാന്‍ അബ്ദുല്ല പറഞ്ഞു. 'നബി പറയുതായി ഞാന്‍ കേട്ടിരിക്കുന്നു. ഇസ്‌ലാം സ്ഥാപിതമായിരിക്കുന്നത് അഞ്ചു തൂണുകളിലാണ്. അല്ലാഹു അല്ലാതെ ഒരു ഇലാഹുമില്ലെന്നും മുഹമ്മദ് നബി  അവന്റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കല്‍, നിസ്‌കാരം നിഷ്ഠതയോടെ അനുഷ്ഠിക്കല്‍, സകാത്ത് നല്‍കല്‍, ദൈവികഭവനിലെത്തി ഹജ്ജ് നിര്‍വഹിക്കല്‍, റമദാനില്‍ വ്രതം അനുഷ്ഠിക്കല്‍ എിവയാണ് അവ.

(സ്വഹീഹുല്‍ ബുഖാരി, സഹീഹു മുസ്‌ലിം)

2. അല്ലാഹുവല്ലാതെ ഇലാഹ് ഇല്ലെന്നും മുഹമ്മദ് നബി അല്ലാഹുവിന്റെ ദൂതനാണെും നീ സാക്ഷ്യപ്പെടുത്തുക. നമസ്‌കാരം നിലനിറുത്തുക. സകാത്ത് കൊടുക്കുക. റമദാനില്‍ നോമ്പ് അനുഷ്ഠിക്കുക, യാത്രാസൗകര്യമുണ്ടെങ്കില്‍ ഹജ്ജുചെയ്യുക - ഇതാണ് ഇസ്‌ലാം.

(സ്വഹീഹു മുസ്‌ലിം)