മുഹമ്മദ് നബിയുടെ കാരുണ്യം

കാരുണ്യത്തിന്റെ ദൈവ ദൂതനായി മുഹമ്മദ് നബിയെ ഉയർത്തിയ മഹോന്നത ഗുണപ്രസരണത്തിനാണ് ഏറ്റവും പ്രാധാന്യം. വൈകാരികമായ പരിക്കുകളും ആശയപരമായ പരിക്കുകളും വ്യക്തികൾക്കിടയിൽ  സ്പർധ സൃഷ്ടിക്കുമെന്നാണല്ലോ മനഃശാസ്ത്ര സിദ്ധാന്തം. എന്നാൽ, സകല മനഃശാസ്ത്ര സിദ്ധാന്തങ്ങളേയും കാറ്റിൽ പറത്തികൊണ്ടുള്ള അദ്ഭുതകരമായ കാരുണ്യ വർഷത്തിന്റെ ദൃഷ്ടാന്തം മുഹമ്മദ് നബിയുടെ ജീവിതത്തിൽ കാണാം. ഏതൊരു  രാഷ്ട്ര തന്ത്രജ്ഞനാകട്ടെ, തത്വചിന്തകാനാകട്ടെ, കലാപ്രതിഭയാകട്ടെ ഒരിക്കലും സ്മരിക്കാൻ പോലുമാകാത്തത്!