വായനകാരുടെ ഒത്തുചേരല്‍

മലപ്പുറം:ഡയലോഗ് സെന്‍റര്‍ കേരളയുടെയും കിം പോസ്റ്റല്‍ ലൈബ്രറിയുടെയും നേതൃത്വത്തില്‍ വായനകാരുടെ ഒത്തുചേരല്‍ സംഘടിപ്പിച്ചു. കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റിക്കടുത്തുള്ള  കോഹിനൂര്‍ ലീ- കഞ്ചീസ് ഹോട്ടലില്‍ നടന്ന ഒത്തുചേരല്‍ പരിപാടിയില്‍ ഇ .എം.സക്കീര്‍ ഹുസൈന്‍ 'മുഹമ്മദ്‌ നബി ജീവിതവും സന്ദേശവും' എന്ന വിഷയത്തില്‍  മുഖ്യപ്രഭാഷണം നടത്തി.എം സി നസീര്‍ അധ്യക്ഷനായിരുന്നു.അസീസ്‌ എടതനാട്ടുക്കര സ്വാഗതവും ജി കെ എടതനാട്ടുക്കര സമാപന പ്രഭാഷണവും നടത്തി.