ഇസ്‌ലാമിക് ബാങ്കിങ്ങ് വിൻഡോ തുടങ്ങാൻ ആർ ബി ഐ നിർദേശം

ബാങ്കുകളിൽ ഇസ്‌ലാമിക വിൻഡോ ആരംഭിക്കാൻ റിസേർവ് ബാങ്ക് ധനകാര്യ വകുപ്പിന് അയച്ച കത്തിൽ  നിർദേശം നൽകി.പലിശയില്ലാത്തതും ലാഭനഷ്ടങ്ങൾ വീതിച്ചെടുക്കുന്നതുമാണ് ഇസ്‌ലാമിക് ബാങ്കിങ് സംവിധാനം.പലിശരഹിത നിക്ഷേപങ്ങളും ഫണ്ടുകളും സാധാരണ നിക്ഷേപങ്ങളുമായി കൂടികലർത്തപെടാതിരിക്കാൻ പ്രത്യേകം വിൻഡോ സംവിധാനിക്കാനും കത്തിൽ നിർദേശമുണ്ട്.ഇതുമായി ബന്ധപ്പെട്ട സാങ്കേതിക വിശകലന റിപ്പോർട്ടും റിസേർവ് ബാങ്ക് ധനകാര്യ മന്ത്രാലയത്തിന് അയച്ചിട്ടുണ്ട്.