ആശയ സംവാദം നടത്തി

കായംകുളം :മനുഷ്യന്റെ മൗലികാവശ്യങ്ങളായ കുടുംബ വ്യക്തി നിയമങ്ങൾ വകവെച്ചു നല്കണമെന്നത് ലോകം അംഗീകരിച്ച തത്ത്വമാണെന്നു  വ്യക്തി നിയമം ജീവിത വീക്ഷണം എന്ന വിഷയത്തിൽ ഡയലോഗ് സെന്‍റര്‍ കേരള സംഘടിപ്പിച്ച ആശയ സംവാദം അഭിപ്രായപ്പെട്ടു.അനുവദിക്കപ്പെട്ട അവകാശങ്ങൾക്ക് നേരെയുള്ള കടന്നുകയറ്റ ശ്രമം അപകടമാണ്.മനുഷ്യനെ വേർതിരിക്കുന്ന മതിലുകൾക്കു പകരം കൂട്ടിയിണക്കുന്ന പാലങ്ങളാണ് പണിയേണ്ടത്.സാമൂഹികാവസ്ഥയും മനുഷ്യത്വവും പരിഗണിച്ചുള്ള ധാർമിക നിയമ നിർദേശങ്ങളാണ് മതങ്ങൾക്കുള്ളത്.ഇതിന്റെ സത്ത ഉൾക്കൊള്ളാതെയുള്ള പ്രവർത്തനങ്ങൾ മതങ്ങളുടെ ലേബലിൽ കാണരുതെന്നും സംവാദം പറഞ്ഞു.

 ബഹുസ്വരതയെ അംഗീകരിക്കുന്നതാണ് ഇസ്‌ലാമിക  ദർശനകളെ  വേറിട്ട് നിർത്തുന്നതെന്ന് ഉദ്ഘാടനം  ചെയ്ത സാഹിത്യകാരൻ പി സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.കൊലപാതകങ്ങളെ പ്രത്യയശാസ്ത്രവത്കരിക്കുന്ന രാഷ്ട്രീയപ്രസ്ഥനങ്ങളാണ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്.മതത്തെ കേവലം ധ്യാന പ്രസ്ഥാനമായി കാണരുത് മനുഷ്യന്റെ പ്രശ്നകളിൽ ഇടപെടുകയും അവർക്കായി സമരമുഖം തുറക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.വ്യക്തിയുടെ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നു കയറ്റം അംഗീകരിക്കാനാവില്ലെന്ന് തിരുവനന്തപുരം ഏകലവ്യാശ്രമം മഠാധിപതി സ്വാമി അശ്വതി തിരുനാള്‍ പറഞ്ഞു. സമൂഹത്തിൽ നിലനിൽക്കുന്ന പുരുഷ മേധാവിത്വം ഒഴിവാക്കണം. സ്വന്തം മതത്തെ കുറിച്ച് അറിയാത്തവർ വ്യാഖ്യാനിക്കുന്നതാണ് കുഴപ്പങ്ങൾക്ക് കാരണം .വസ്തുതകൾ അറിയാതെയുള്ള പ്രതികാരങ്ങളാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നതെന്നും അദ്ദേഹം ചൂണ്ടി കാട്ടി.ഇസ്‌ലാമിലെ  വ്യക്തി നിയമങ്ങൾ  സംബന്ധിച്ച തെറ്റിധാരണകൾ മാറ്റാൻ സമൂഹം തയ്യാറാവണമെന്ന്ഡയലോഗ് സെന്‍റര്‍ കേരള ഡയറക്ടര്‍ ശൈഖ് മുഹമ്മദ്‌ കാരക്കുന്ന് ആവശ്യപ്പെട്ടു.വ്യക്തികളുടെ അവകാശങ്ങൾ വകവെച്ചു നൽകുന്ന യുക്തിഭദ്രമായ ധാർമിക നിയമവ്യവസ്ഥകാലാണ് ഇസ്‌ലാം മുന്നോട്ടു വെക്കുന്നത്. വിവാഹ മോചനത്തിന് വ്യക്തമായ നിയമ നിർദേശങ്ങളുമുണ്ട് .ദുരുപയോഗം മുന്നിൽ വെച്ച് നിയമത്തെ വിലയിരുത്തരുത്.ഏറ്റവും കുറവ് വിവാഹമോചനവും ബഹുഭാര്യാത്വവും മുസ്‌ലിംങ്ങളിലാണെന്നു സർവേകൾ വ്യക്തമാകുന്നു. മതങ്ങളും വിശ്വാസങ്ങളും ഒരു കാലത്തും കുഴപ്പങ്ങൾക്ക് കാരണമായിട്ടില്ല.മത വൈവിധ്യങ്ങളെ  അംഗീകരിച്ച ചരിത്രമാണ് ഇസ്‌ലാമിനുള്ളത്.മതത്തെ രാഷ്ട്രീയ താല്പര്യങ്ങൾക്ക് ഉപയോഗിക്കുന്നവരാണ് തെറ്റായ പ്രചാരണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

 പരസ്പര ബന്ധങ്ങളിൽ ഊട്ടിയുറക്കപ്പെട്ട വിശ്വാസങ്ങളെയാണ് ചിലർ ചോദ്യം ചെയ്യുന്നതെന്ന് സീറോ മലബാര്‍ സഭ വക്താവ് ഫാദര്‍ പോള്‍ തേലെക്കാട്ട് പറഞ്ഞു.മതവിശ്വാസങ്ങളെ വിശാലമായ കാഴ്ചപ്പാടിൽ വിലയിരുത്തണം.മറ്റുള്ളവരുടെ  വിശ്വാസങ്ങളിൽ നന്മ കാണാൻ കഴിയുന്ന സമൂഹമാണ് വളർന്നു വരേണ്ടത് സൗഹൃദങ്ങളുടെ കെട്ടുറപ്പ് സൃഷ്ട്ടിക്കുന്ന സംവാദങ്ങൾക്ക് അവസരങ്ങളുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. അബ്ദുൽ ഹകീം പാണാവള്ളി അധ്യക്ഷത വഹിച്ചു.യു ഷൈജു നന്ദിയും പറഞ്ഞു