ഇസ്‌ലാം മാനവികത

   രണ്ടു കൊല്ലങ്ങൾക്കു മുമ്പ് എനിക്ക് പേർഷ്യൻ ഗൾഫിൽ ജോലി കിട്ടി .ഞാൻ അവിടെ താമസിച്ചു. .അവിടുത്തെ ജനങ്ങളുടെ പെരുമാറ്റങ്ങളും ജീവിത രീതികളും  പഠിക്കുന്നതിൽ എനിക്ക് താൽപ്പര്യം തോന്നി.അവിടത്തെ ജനങ്ങൾ എന്നെ ഹഠാദാകര്‍ഷിച്ചു .അവർ ദൈവത്തിനു കീഴങ്ങിയവർ ആയിരുന്നു. ഒരു അപരിചതനായ എന്നോട് അവർ വർണ്ണ വ്യത്യാസമോ മത വ്യത്യാസമോ പരിഗണിക്കാതെ വളരെ സൗഹൃദം കാണിച്ചു .അവർക്കിടയിൽ യാതൊരുവിധ കാപട്യവും ഉണ്ടായിരുന്നില്ല .വയലിൽ കൃഷി ചെയ്തിരുന്ന കൃഷിവലനും തോട്ടത്തിൽ പണി എടുത്തിരുന്ന തൊഴിലാളിയും ഒന്ന് പോലെ ദൈവത്തിനു മുമ്പിൽ സാഷ്‌ടാഗം ചെയ്യും.ആരുടേയും നിർബന്ധം കൊണ്ടല്ല അവർ അങ്ങനെ ചെയ്യുന്നത് .അതിൽ അവർ അവർ സമാധാനവും ആത്മീയാനന്തവും കണ്ടെത്തിയിരുന്നു.