പദപരിചയം

അല്ലാഹു

പ്രപഞ്ചസ്രഷ്ടാവും സംരക്ഷകനുമായ സര്‍വേശ്വരന്‍. പരമാത്മാവ്. യഹോവ. പിതാവാം ദൈവം. അല്‍ ഇലാഹ് എന്ന അറബി പദത്തില്‍നിന്നാണ് ഈ പദം രൂപപ്പെട്ടത്.ഇലാഹ് എന്ന പദത്തിനും ഇതേ അര്‍ഥങ്ങള്‍ തന്നെ. 

അസ്സലാമു അലൈക്കും

ദൈവത്തിന്റെ സമാധാനം നിങ്ങള്‍ക്കെല്ലാം ഉണ്ടാകട്ടെ എന്നാണ് ഈ അറബിവാക്യത്തിന്റെ അര്‍ഥം. ഇസ്‌ലാമികമര്യാദയനുസരിച്ച് ഒരാളെ കണ്ടുമുട്ടിയാല്‍ അഭിവാദ്യവാക്യമായി പറയുന്നതാണിത്. സലാം (സമാധാനം), അലൈക്കും (നിങ്ങള്‍ക്കെല്ലാം ഉണ്ടാകട്ടെ) എന്നീ പദങ്ങള്‍ ചേര്‍ന്നതാണീ വാക്യം.

അലൈഹിസ്സലാം

അദ്ദേഹത്തിനുമേല്‍ ദൈവശാന്തിയുണ്ടാകട്ടെ എന്നാണ് ഈ വാക്യത്തിന് അര്‍ഥം. മുഹമ്മദ് നബിക്ക് മുമ്പ് ഭൂമിയില്‍ നിയോഗിതരായ പ്രവാചകന്മാരുടെ പേരുകേള്‍ക്കുമ്പോള്‍ ഈ വാക്യം ചൊല്ലണം.

അമല്‍- പ്രവൃത്തി

അമാനത്ത് - സൂക്ഷിപ്പുമുതല്‍

അല്‍ഹംദുലില്ലാഹ് -അല്ലാഹുവിന് സ്തുതി

അല്ലാഹു അക്ബര്‍ - അല്ലാഹു മഹത്തമുള്ളവന്‍ എന്ന പ്രഖ്യാപനം

അഹ്‌ലുല്‍ കിതാബ് - വേദക്കാര്‍, മുഹമ്മദ് നബിക്ക് മുമ്പുള്ള കാലഘട്ടങ്ങളില്‍

 ദൈവികഗ്രന്ഥങ്ങള്‍ ലഭിച്ച ജനത, ജൂതന്മാരെയും ക്രിസ്ത്യാനികളെയും ഈ പേരില്‍

 ഖുര്‍ആനില്‍ പരാമര്‍ശിച്ചിട്ടുണ്ട്. 

അന്‍സാരി - മക്കയില്‍ നിന്ന് പലായനം ചെയ്ത നബിയെയും അനുചരന്‍മാരെയും സ്വീകരിച്ച മദീനക്കാര്‍

(അ)  -അലൈഹിസ്സലാം എന്നതിന്റെ സംഗ്രഹീതരൂപം. മുഹമ്മദ് നബിക്കു മുമ്പുള്ള പ്രവാചകന്മാരുടെ പേര് എഴുതുമ്പോള്‍ മലയാളത്തില്‍ ഈ ചുരുക്കരൂപം ഉപയോഗിക്കാറുണ്ട്. ഉദാഹരണത്തിന്, ആദം (അ), ഇബ്‌റാഹീം (അ) 

ആ 

ആലിം -ജ്ഞാനി

ആഖിറത്ത് - പരലോകം

 

ഇന്‍ശാ അല്ലാഹ് - അല്ലാഹു ഉദ്ദേശിച്ചാല്‍. ഭാവികാര്യങ്ങളെക്കുറിച്ച് സൂചിപ്പിക്കുമ്പോള്‍ ഈ വാക്യം പറയുക വിശ്വാസികളുടെ പതിവാണ്. അത് പുണ്യകരവുമാണ്.

ഇല്‍മ് - അറിവ്

ഇബാദത്ത് - ദൈവാരാധന, ദൈവാനുസരണം. ദൈവത്തിനുള്ള അടിമവൃത്തി.

ഇലാഹ് - ദൈവം

ഇസ്‌ലാം - അനുസരണം, കീഴ്‌വണക്കം,സമാധാനം,സമ്പൂര്‍ണ സമര്‍പ്പണം,എന്നിങ്ങനെയാണ് അര്‍ത്ഥങ്ങള്‍.ഇസ്‌ലാം എന്നാല്‍ ദൈവത്തെ അനുസരിക്കലും അവന്ന്‍ കീഴ്വണങ്ങലും അവനില്‍ സര്‍വസ്വം സമര്‍പ്പിക്കുകയും ചെയ്യലാണ്.

ഇഖ്‌ലാസ്- ഉദ്ദേശ്യശുദ്ധി

ഇമാം- നേതാവ് എന്ന് അര്‍ഥം. നമസ്‌കാരത്തിന് നേതൃത്വം നല്‍കുന്ന വ്യക്തി.

ഇബ്‌ലീസ്- പിശാചിന്റെ പേര്, നിരാശപ്പെട്ടവന്‍ എന്നാണ് ഈ വാക്കിന്റെ അര്‍ഥം.

 

ഈമാന്‍ - സത്യവിശ്വാസം

ഈദ്- പെരുന്നാള്‍

ഈദുല്‍  ഫിത്വര്‍- ചെറിയ പെരുന്നാള്‍

ഈദുല്‍ അദ്ഹാ - ബലിപെരുന്നാള്‍

 

ഉദ്ഹിയ്യത്ത്- ബലികര്‍മം,ബലിപെരുന്നളിനോടനുബന്ധിച്ച് നടത്തപ്പെടുന്ന കര്‍മം.

ഉസ്താദ് - ഗുരു.ഇസ്‌ലാമിക മതപഠനം നടത്തികൊടുക്കുന്ന അധ്യാപകരാണ് ഉസ്താദ് എന്നത് കൊണ്ടു ഉദ്ദേശിക്കുന്നത്.

കലിമ - സത്യവാചകം 

കാഫിര്‍- യഥാര്‍ഥ വിശ്വാസം മനസ്സിലാക്കിയിട്ടും അത് തള്ളിക്കളയുന്നവന്‍.

കിതാബ് -ഗ്രന്ഥം, വേദം

കുഫ്ര്‍- സത്യനിഷേധം

ഖദാ- വിധി,ദൈവത്തില്‍ നിന്നുള്ള വിധിയെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന വാക്ക്.

ഖത്വീബ് - പ്രാസംഗികന്‍,വെള്ളിയാഴ്ച്ചയുള്ള നമസ്കാരത്തിനും പ്രഭാഷണത്തിനും നേതൃത്വം നല്‍കുന്ന ആള്‍.

ഖല്‍ബ് - ഹൃദയം

ഖാദി - ന്യായാധിപന്‍

ഖബര്‍- കുഴിമാടം

ഖിയാമത്ത് നാള്‍ -അന്ത്യദിനം

ഖുദ്‌റത്ത് -കഴിവ്

ഖുര്‍ആന്‍ ശരീഫ് - ഉല്‍കൃഷ്ടമായ ഖുര്‍ആന്‍ 

ഖൈര്‍-  ഉത്തമം

 

ജന്നത്ത് - സ്വര്‍ഗം

ജനാസ - സംസ്‌ക്കരിക്കാനായി തയ്യാറാക്കിയ മൃതദേഹം 

ജഹന്നം - നരകം

ജമാഅത്ത്- സംഘം

ജിഹാദ് - ധര്‍മസമരം, വിശുദ്ധമാര്‍ഗത്തിലുളള പരിശ്രമം

ജുമുഅ - വെള്ളിയാഴ്ചയിലെ ഉച്ചസമയത്ത് നടത്തപെടുന്ന പ്രാര്‍ത്ഥന

  

തര്‍ബിയത്- ശിക്ഷണം

തഖ്‌വ - ദൈവഭക്തി

തവക്കുല്‍- ഭരമേല്‍പിക്കുക. സൃഷ്ടിയായ മനുഷ്യന്‍ തന്റെ എല്ലാ കാര്യങ്ങളുടെയും

 പൂര്‍ത്തീകരണത്തിന് വിധാതായ അല്ലാഹുവിന്റെ സഹായം പ്രതീക്ഷിച്ചുകൊണ്ട് അവനില്‍

 ഭരമേല്‍പ്പിക്കുന്നതിനാണ് തവക്കുല്‍ എന്നു പറയുന്നത്. മനുഷ്യസാധ്യമായ എല്ലാ കാര്യങ്ങളും

 ചെയ്തുകഴിഞ്ഞശേഷം പ്രവൃത്തിയുടെ വിജയത്തിന് ദൈവസഹായം ലഭിക്കുമെന്ന

 പ്രതീക്ഷയാണിത്.

തക്ബീര്‍ - അല്ലാഹു എന്ന സ്‌തോത്രം പ്രകീര്‍ത്തിക്കല്‍ 

തസ്ബീഹ്- (സുബഹനല്ലാഹ്) അല്ലാഹു പരിശുദ്ധന്‍ എന്ന സ്‌തോത്രം 

തഹ്ലീല്‍ - ലാ ഇലാഹ ഇല്ലല്ലാഹ് എന്ന സൂക്തി ഉരുവിടല്‍ 

ത്വലാഖ് - വിവാഹമോചനം

തൗഹീദ് - ഏകദൈവവിശാസം

തൗബ - പശ്ചാത്താപം

ദഫ് - തപ്പ് എന്ന വാദ്യം 

ദിര്‍ഹം - കാല്‍ രൂപ തൂക്കത്തോളം വരുന്നതും അറേബ്യയില്‍ നടപ്പിലിരുന്നതുമായ വെള്ളിനാണയം

ദീനാര്‍ - നബിയുടെ കാലത്ത് നിലവിലിരുന്ന സ്വര്‍ണ്ണനാണയം 

ദീന്‍ -ജീവിതവ്യവസ്ഥ

ദുനിയാവ് -  ഈ ലോകം

 

നബി -ദൈവത്തിന്റെ സന്ദേശവാഹകനായ പ്രവാചകന്‍

നസീഹത്ത് -സദുപദേശം

നസീബ്- പ്രതാപം,കുടുംബ മഹിമയെയും തറവാടിത്തതിനെയും കുറിക്കുന്ന വാക്യം

നികാഹ് - വിവാഹം

നിഅ്മത്ത് - ഐശ്വര്യം

നിഫാഖ് -കപടവിശ്വാസം,കാപട്യം

നൂര്‍- പ്രകാശം

 

പര്‍ദ്ദ- മുഖവും മുന്‍കൈയും ഒഴികെയുള്ള ഭാഗങ്ങള്‍ മറയുന്ന തരത്തിലുള്ള സ്ത്രീകളുടെ

 വസ്ത്രധാരണ. അത്തരത്തിലുള്ള വസ്ത്രം

ഫിര്‍ദൗസ് - പറുദീസ

ഫിദ്‌യ - പ്രായശ്ചിത്തം

ഫിഖ്ഹ് - അനുഷ്ഠാനശാസ്ത്രം

ബര്‍കത്ത് - ഐശ്വര്യം

ബദവി , ബദു - കാട്ടറബി, അപരിഷ്‌കൃതരായ അറബികള്‍

ബാങ്ക്- നമസ്‌കാരസമയത്തിനുള്ള അറിയിപ്പ്.

ബിസ്മി - അല്ലാഹുവിന്റെ നാമത്തില്‍ എല്ലാം തുടങ്ങുന്നതിന്റെ പേര്. ഏതൊരു നല്ല

 കാര്യവും തുടങ്ങുമ്പോള്‍ ബിസ്മില്ലാഹി റഹ്മാനിര്‍റഹീം എന്നു ചൊല്ലണം.

 പരമകാരുണികനും കരുണാവാരിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍ ഞാന്‍ തുടങ്ങുന്നു

 എന്നാണ് ഈ വാക്യത്തിന് അര്‍ഥം. ഈ വാക്യം ചുരുക്കി ബിസ്മില്ലാഹി (അല്ലാഹുവിന്റെ

 നാമത്തില്‍) എന്നും പറയാറുണ്ട്.

ബൈത്തുല്‍ മാല്‍ -പൊതുഖജനാവ്, പൊതുസ്വത്ത്.ഇസ്‌ലാമിക രാജ്യത്തുള്ള ഖജനാവിനെ സൂചിപ്പിക്കുന്നത്  

 

മഹ്ര്‍- വിവാഹമൂല്യം. വരന്‍ വധുവിന് നല്‍കുന്ന മൂല്യം.

മലക്ക് - മാലാഖ. പ്രകാശത്താല്‍ സൃഷ്ടിക്കപ്പെട്ട വിഭാഗം

മദ്‌റസ - പള്ളിക്കൂടം

മസ്ജിദ് - മുസ്‌ലിം ആരാധനാലയം

മഹല്ല് - വാര്‍ഡ്

മയ്യിത്ത് - ശവശരീരം

മജൂസി -അഗ്നിയാരാധകരായ ഒരു വിഭാഗം 

മക്കന- സ്ത്രീകളുടെ ശിരോവസ്ത്രം. മുഖമൊഴിച്ചു ബാക്കിയുള്ള ശിരോഭാഗങ്ങളെല്ലാം

 മറയുന്നതിനാല്‍ മുഖമക്കന എന്നും പറയാറുണ്ട്. 

മാശാ അല്ലാഹ് - അല്ലാഹു ഉദ്ദേശിച്ചത് എന്നാണ് വാക്കിന്റെ അര്‍ഥം. ആശ്ചര്യപ്രകടനത്തിനും

 വിധിവിശ്വാസം ഊട്ടിയുറപ്പിക്കുന്നതിനും ഈ ശൈലി പ്രയോഗിക്കുന്നു.

മീലാദേ ശരീഫ് - വിശുദ്ധ ജന്മദിനം. മുഹമ്മദ് നബിയുടെ ജന്മദിനം

മുഹര്‍റം- ഹിജ്‌റവര്‍ഷത്തിലെ ആദ്യത്തെ മാസം. മുഹര്‍റം പത്താം തീയതിയിലെ നോമ്പു

 നോല്‍ക്കല്‍ ഏറെ പുണ്യകരമാണ്.

മുസ്‌ല്യാര്‍- മൗലവി, പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കുന്ന വ്യക്തി എന്നീ

 അര്‍ഥങ്ങളിലുപയോഗിക്കുന്ന കേരളീയ പ്രയോഗം.

മുക്‌റി -പള്ളിയില്‍ ബാങ്ക് വിളിക്കുന്ന ആള്‍

മുഅ്മിന്‍ - സത്യവിശ്വാസി

മുസ്‌ലിം - ദൈവാനുസാരി

മുശ്‌രിക് - ദൈവികകാര്യങ്ങളില്‍ ദൈവേതരശക്തികള്‍ക്കും പങ്കുണ്ടെന്ന് കരുതുന്ന വ്യക്തി,

 ബഹുദൈവവിശ്വാസി

മുഅദ്ദിന്‍ - പള്ളിയില്‍ ബാങ്ക് വിളിക്കുന്ന ആള്‍ 

മുഹാജിര്‍ - നബിയുടെ അനുവാദത്തോടെ മക്കയില്‍ നിന്ന് മദീനയിലേക്ക് പലായനം ചെയ്ത ആളുകള്‍

മുനാഫിഖ് - കപടവിശ്വാസി

മൗത്ത്- മരണം,മരണത്തെ സൂചിപ്പിക്കുന്ന പ്രയോഗം

മൗലവി- മതപണ്ഡിതന്‍

രിദാ - തൃപ്തി

രിസാലത്ത് - പ്രവാചകത്വം

ലഅ്‌നത്ത് - ശാപം

ലാ ഇലാഹ ഇല്ലല്ലാഹ് - അല്ലാഹു ഒഴികെ ദൈവമില്ല എന്ന പ്രഖ്യാപനം

 

വഹ്‌യ് - ദൈവദൂതന് ദിവ്യസന്ദേശങ്ങള്‍ ലഭിക്കുന്ന മാര്‍ഗം, അവസ്ഥ,ദിവ്യബോധനം

വഖ്ത് - സമയം.നമസ്കാരത്തിന്റെ സമയം സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന അറബി വാക്ക്

വഅള് -ഉപദേശം എന്നാണ് അറബിഭാഷയില്‍ ഈ പദത്തിനര്‍ഥം. ഉപദേശപ്രസംഗങ്ങള്‍ക്ക്

 മലയാളികളും ഈ പദം ഉപയോഗിക്കുന്നു.

വലിയ്യ്- രക്ഷാധികാരി

വുദൂഅ് - നമസ്‌കാരത്തിനുമുമ്പുള്ള അംഗസ്‌നാനം. മറ്റു പല വിശുദ്ധ കര്‍മങ്ങള്‍ക്കുമുമ്പായും

 വുദൂഅ് എടുക്കാറുണ്ട്.

ശരീഅത്ത് - ഇസ്‌ലാമിക നിയമം

ശിര്‍ക്ക്- ദൈവകാര്യങ്ങളില്‍ പങ്കു ചേര്‍ക്കല്‍, ദൈവത്തിന്റെ ശക്തി ദൈവമല്ലാത്തവര്‍ക്കും

 ഉണ്ടെന്നു വിശ്വസിക്കല്‍, ബഹുദൈവവിശ്വാസം.

ശുക്‌റ് - നന്ദി

 

സലാം  -സമാധാനം

സകാത് -നിര്‍ബന്ധദാനം

സുജൂദ്- സാഷ്ടാംഗം,നമസ്കാരത്തില്‍ ചെയ്യുന്ന ഒരു കര്‍മം.

സുബ്ഹാനല്ലാഹ്- അല്ലാഹുവിന്റെ പരിശുദ്ധി വാഴ്ത്തുന്നതിനുള്ള വാക്യം.

സ്വല്ലല്ലാഹു അലൈഹി വ സല്ലം  -അല്ലാഹുവിന്റെ രക്ഷയും സമാധാനവും അദ്ദേഹത്തിന്

 (നബിക്ക്) ഉണ്ടാകട്ടെ എന്ന പ്രാര്‍ഥന. ഈ വാക്യത്തിന്റെ ചുരുക്കമായി മലയാളത്തില്‍ (സ),

 (സ്വ) എന്നെല്ലാം ഉപയോഗിക്കാറുണ്ട്. 

സ്വദഖ - ഐച്ഛികദാനം, ദാനധര്‍മം

സ്വബ്ര്‍ - ക്ഷമ, സ്ഥിരചിത്തത, സഹനം

സ്വഹാബത്ത് - സഹവാസികള്‍. മുഹമ്മദ് നബിയുടെ അനുയായികള്‍

സ്വഹാബി - കൂടെയുള്ളവന്‍. മുഹമ്മദ് നബിയുടെ അനുയായി

(സ)  -സ്വല്ലല്ലാഹു അലൈഹി വ സല്ലം എന്നതിന്റെ സംഗ്രഹരൂപം

(സ്വ)  -സ്വല്ലല്ലാഹു അലൈഹി വ സല്ലം എന്നതിന്റെ സംഗ്രഹരൂപം

  

ഹവാ - ആര്‍ത്തി, ശരീരത്തിന്റെ ഇച്ഛകള്‍

ഹദ്‌യ - സമ്മാനം

ഹറം - മക്കയിലെ കഅ്ബയുടെ പരിസരം 

ഹിജ്‌റ - മക്കയില്‍ നിന്ന് മദീനയിലേക്ക് ചെയ്ത പലായനം 

ഹിഫ്‌ള്- മനഃപാഠം, ഖുര്‍ആന്‍ മനഃപാഠമാക്കല്‍

ഹാഫിള്- ഖുര്‍ആന്‍ മനഃപാഠമുള്ളയാള്‍.

ഹിസാബ് - വിചാരണ, പരലോകവിചാരണ

ഹിജ്‌റ - പലായനം 

  

ളുല്‍മ് - അക്രമം

  

റളിയല്ലാഹു അന്‍ഹു - ദൈവം അദ്ദേഹത്തിനു മേല്‍ സംപ്രീതനാവട്ടെ എന്ന പ്രാര്‍ഥന.

 പ്രവാചകന്റെ അനുയായികളുടെ പേരു കേള്‍ക്കുമ്പോള്‍ വിശ്വാസികള്‍ ഇപ്രകാരം

 പ്രാര്‍ഥിക്കണം. ഇതിന്റെ ചുരുക്കരൂപമായി (റ) എന്ന് മലയാളത്തില്‍ ഉപയോഗിക്കാറുണ്ട്.

 ഉദാഹരണം: അബൂബക്കര്‍ (റ), ഉമര്‍ (റ).

റമദാന്‍- അറബി കാലഗണനയനുസരിച്ച് കണക്കാക്കിവരുന്ന ഒരു ചന്ദ്രമാസം. ഇസ്‌ലാമിന്റെ

 ഉദയശേഷം ഹിജ്‌റവര്‍ഷത്തിലെ ഒരു മാസം.

റഹ്മത്ത് - കാരുണ്യം

റഹീം - ദാക്ഷിണ്യശാലി, അല്ലാഹുവിന്റെ നാമം

റഹ്മാന്‍ - പരമകാരുണ്യവാന്‍, അല്ലാഹുവിന്റെ ഒരു നാമം

റബ്ബ്- രക്ഷിതാവ്, നാഥന്‍,ദൈവത്തിനെ ഉദ്ദേശിച്ചു കൊണ്ട് പറയുന്നത്

റക്അത്ത്- നമസ്‌ക്കാരത്തിലെ ഒരു പ്രകരണം ,നമസ്‌കാരത്തിലെ ഘട്ടങ്ങള്‍. കൃത്യമായ ഘടകങ്ങളുള്ള റക്അത്തുകളുടെ

 ആവര്‍ത്തനങ്ങളാണ് നമസ്‌കാരം. ഓരോ റക്അത്തിലും അനേകം നില്‍ക്കല്‍, കുനിയല്‍,

 നിവരല്‍, സാഷ്ടാംഗം, ഇരിക്കല്‍ തുടങ്ങിയവയുണ്ടാവും. അഞ്ചു നിര്‍ബന്ധനമസ്‌കാരങ്ങളില്‍

 രണ്ടു റക്അത്തുള്ളവയും മൂന്നു റക്അത്തുള്ളവയും നാലു റക്അത്തുള്ളവയുമുണ്ട്. 

 റസൂല്‍ കരീം - ശ്രേഷ്ഠനായ ദൂതന്‍

റൂഹ് - ആത്മാവ്, ജിബ്‌രീല്‍ മാലാഖ

റൂഹുല്‍ ഖുദ്‌സ് - പരിശുദ്ധാത്മാവ്, ജിബ്‌രീല്‍ മാലാഖ