ആത്മഹത്യ,ഭൗതികത,ഇസ്‌ലാം

ഭൗതിക ജീവിതത്തിലെ സുഖസൗകര്യങ്ങളുമായി ബന്ധിപ്പിച്ച് സ്വപ്നസാമ്രാജ്യങ്ങളും സങ്കല്‍പ്പ സൗധങ്ങളും പണിയുന്നവര്‍ അത് നിലം പൊത്തുന്നതോടെ നിരാശരാവുന്നു. അത്തരക്കാരാണ് ആത്മഹത്യയെക്കുറിച്ച് ആലോചിക്കുന്നത്. മറിച്ച് മുഴുവന്‍ മോഹങ്ങളെയും മരണാനന്തരജീവിതവുമായി ബന്ധിപ്പിക്കുന്നവര്‍ ഇവിയടെയുണ്ടാകുന്ന അതിഗുരുതരമായ ആപത്തുകളെയും ആഘാതങ്ങളെയും ധീരമായി നേരിടുന്നു. അവയോക്കെ വളരെ താല്‍ക്കാലികങ്ങളാണെന്നും അവയെ സഹനത്തോടെയും ക്ഷമയോടെയും നേരിട്ട്, വരാനുള്ള ശാസ്വതമായ സ്വര്‍ഗ്ഗലബ്ധിക്ക് ഉപയോഗപ്പെടുത്തുകയാണ് വേണ്ടതെന്നും തിരിച്ചറിയുന്നു. അതുകൊണ്ടുതന്നെ മരണാന്തരജീവിതത്തിലും ദൈവവിധിയിലും വിശ്വസിക്കുന്നവര്‍ കടുത്ത നിരാശക്കടിപ്പെടുകയോ ആത്മഹത്യയെക്കുറിച്ച് ആലോചിക്കുകയോ ഇല്ല. 

  ആത്മഹത്യയുടെ കാരണങ്ങള്‍ വസ്തുനിഷ്ഠമായി വിലയിരുത്തി  യഥാര്‍ത്ഥ പരിഹാരം നിര്‍ദ്ദേശിക്കുന്ന ഗ്രന്ഥം സൗജന്യമായി ലഭിക്കാന്‍ ബന്ധപെടുക.9497458645/0495-2724510,KIM,B.P NO:48,CALICUT 673001