വായനക്കാരുടെ ഒത്തുചേരല്‍

ഡയലോഗ് സെന്‍റര്‍ കേരളയുടെ കീഴില്‍ 30-10-2016 ന് വായനക്കാരുടെ ഒത്തുചേരല്‍ നടന്നു.കുന്ദകുളം ലൈവ ടവറില്‍ നടന്ന പരിപാടിയില്‍ ഡയലോഗ് സെന്‍റര്‍ കേരള സംസ്ഥാന കോ-ഓര്‍ഡിനെറ്റര്‍ ജി.കെ എടത്തനാട്ടുകര അധ്യക്ഷത വഹിച്ചു .മുഹമ്മദ്‌ നബി ജീവിതവും സന്ദേശവും എന്ന വിഷയത്തില്‍ സക്കീര്‍ ഹുസൈന്‍ ആലുവ മുഖ്യപ്രഭാഷണം നടത്തി.എഴുപതോളം പേര്‍ പങ്കെടുത്ത പ്രസ്തുത പരിപാടിയില്‍ സംശയ നിവാരണത്തിന് അബ്ദുല്‍ അസീസ്‌ എടത്തനാട്ടുകര നേതൃത്വം നല്‍കി .