സത്യപ്രതിജ്ഞ ചടങ്ങില്‍ ഖുര്‍ആന്‍ സൂക്തങ്ങള്‍ കാതോര്‍ത്ത് ട്രംപ്

സത്യപ്രതിജ്ഞ ചടങ്ങില്‍ ഖുര്‍ആന്‍ പാരായണം ചെയ്തപ്പോള്‍ ശ്രദ്ധയോടെ  കേട്ടുകൊണ്ടിരുന്ന ഡൊണാൾഡ് ട്രംപ് കൗതുകമായി.വിശുദ്ധ ഖുര്‍ആനിലെ അധ്യായം അല്‍ ഹുജുറാത്ത് പതിമൂന്നാം സൂക്തവും അധ്യായം അറൂം മുപ്പതാം  സൂക്തവും'ഓൾ ഡുള്ളസ് ഏരിയ മുസ്‌ലിം സൊസൈറ്റി' എക്സിക്യൂട്ടീവ്  ഡയറക്ടർ ഇമാം മുഹമ്മ മഗിദ് ആണ് ഖുർആൻ പാരായണം ചെയ്തത് . 

 മനുഷ്യരേ, ഒരാണില്‍നിന്നും പെണ്ണില്‍നിന്നുമത്രെ നാം നിങ്ങളെ സൃഷ്ടിച്ചിട്ടുള്ളത്. പിന്നെ നിങ്ങളെ സമുദായങ്ങളും ഗോത്രങ്ങളുമാക്കി; പരസ്പരം തിരിച്ചറിയേണ്ടതിന്. നിങ്ങളില്‍ ഏറ്റം ദൈവഭക്തിയുള്ളവരാകുന്നു, അല്ലാഹുവിങ്കല്‍ ഏറ്റം ഔന്നത്യമുള്ളവര്‍.നിശ്ചയം, അല്ലാഹു എല്ലാം അറിയുന്നവനും തികഞ്ഞ ബോധമുള്ളവനുമാകുന്നു .(ഖുര്‍ആന്‍ ;49:13)

 ആകാശ-ഭൂമികളുടെ നിര്‍മാണവും നിങ്ങളുടെ ഭാഷകളിലും വര്‍ണങ്ങളിലുമുള്ള വൈവിധ്യങ്ങളും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാകുന്നു. തീര്‍ച്ചയായും, ജ്ഞാനമുള്ളവര്‍ക്ക് ഇതില്‍ ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്. (ഖുര്‍ആന്‍ ;30:22)

ഡൊണാൾഡ് ട്രംപ് സത്യപ്രതിജ്ഞ ചടങ്ങില്‍ ഇമാം മുഹമ്മ മഗിദ് പാരായണം ചെയ്ത ഖുര്‍ആന്‍ സൂക്തങ്ങള്‍ )