കാഴ്ചപ്പാട്‌

 • img

  നീതിബോധം,ജനാധിപത്യം

  നീതിബോധം ഇസ്‌ലാമിന്റെ ഏറ്റവും അതിശയകരമായ ആദര്‍ശങ്ങളില്‍ ഒന്നാണ്.ഞാന്‍ ഖുര്‍ആന്‍ വായിക്കുമ്പോള്‍ ഉജ്ജ്വലമായ പ്രസ്തുത ജീവിത തത്ത്വങ്ങളെ കേവലം വിശുദ്ധജ്ഞാനമായിട്ടല്ല,മുഴുവന്‍ ലോകത്തിനും അനുയോജ്യമായ ദൈനംദിന ജീവിതചര്യയുടെ പ്രായോഗിക ധാര്‍മിക തത്ത്വങ്ങളായി കാണുന്നു.

  [+]

 • img

  ഖുര്‍‌ആന്‍ ദൈവത്തിന്റെ നിത്യ സാന്നിധ്യം

  നമ്മുടെ ജീവിതത്തില്‍ ദൈവത്തിന്റെ നിത്യസാന്നിധ്യമാണ് ഖുര്‍ആന്‍ വെളിവാക്കുന്നത്. കഴുത്തിലെ ഞരമ്പിനേക്കാളും അടുപ്പമാണ് നമ്മോട് ദൈവത്തിനെന്നല്ലേ അതില്‍ പറഞ്ഞിട്ടുള്ളത്. ഏകദൈവവിശ്വാസി എന്ന നിലക്ക് അത് സത്യമാണെന്നെനിക്ക് ബോധ്യമുണ്ട്.

  [+]

 • img

  പ്രായോഗിക ജീവിത രീതി

   നിത്യ ജീവിതത്തില്‍ കൈകൊള്ളുന്ന കാരുണ്യവും വിട്ടുവീഴ്ചയും ഇസ്‌ലാമിന്‍റെ ഏറ്റവും മഹനീയമായ ഉല്‍കൃഷ്ടഗുണങ്ങളാണ്.ഏക ദൈവവിശ്വാസം യാതൊരു കലര്‍പ്പുമില്ലാതെ ഇസ്‌ലാം ഉപദേശിക്കുന്നു.ജൂതന്മാരെപോലെ തങ്ങള്‍ക്കു മാത്രമുള്ള ദൈവമുള്ള ദൈവമാണ് അല്ലാഹു എന്ന് ഇസ്‌ലാം പഠിപ്പിക്കുന്നില്ല.ക്രിസ്ത്യനികളെപോലെ  ഏകത്വത്തില്‍ വ്യത്യാസം...[+]

 • img

  ഖുര്‍ആന്‍

  ഞാന്‍ എഴുതുന്നത്‌ പലതും നിങ്ങള്‍ക്ക് പരിചിതമായിരിക്കും.എന്നാല്‍ ഒന്ന് പറയട്ടെ, ഞാന്‍ വീണ്ടും വീണ്ടും ഖുര്‍ആനും നബിവചനങ്ങളും വായിക്കുമ്പോള്‍,എന്‍റെ ഭക്തിയും ബഹുമാനവും കൂടുതല്‍ വര്‍ദ്ധിച്ചുകൊണ്ടേ ഇരിക്കുന്നു.

  [+]

 • img

  ഇസ്‌ലാം മഹത്തരം

  മുഹമ്മദീയ നിയമം കീരിടം ധരിക്കുന്ന രാജാവിനും ഏറ്റവും എളിയവനായ പ്രജയ്ക്കും യാതൊരു ഭേദബുദ്ധിയുമില്ലാതെ ഒന്ന് പോലെ ബാധകമാണ്.ലോകത്ത് ഇന്നോളം ഉണ്ടായിട്ടുള്ള മറ്റേതു നിയമ സംഹിതയെക്കാളും വിവേകപൂര്‍വവും,വിജ്ഞാനപൂര്‍ണ്ണവും ഉല്‍ബുദ്ധവുമായ ഒരു നിയമമാണ് മുഹമ്മദീയ നിയമം.

  [+]

 • img

  മുഹമ്മദ് നബിയുടെ കാരുണ്യം

  കാരുണ്യത്തിന്റെ ദൈവ ദൂതനായി മുഹമ്മദ് നബിയെ ഉയർത്തിയ മഹോന്നത ഗുണപ്രസരണത്തിനാണ് ഏറ്റവും പ്രാധാന്യം. വൈകാരികമായ പരിക്കുകളും ആശയപരമായ പരിക്കുകളും വ്യക്തികൾക്കിടയിൽ  സ്പർധ സൃഷ്ടിക്കുമെന്നാണല്ലോ മനഃശാസ്ത്ര സിദ്ധാന്തം. എന്നാൽ, സകല മനഃശാസ്ത്ര സിദ്ധാന്തങ്ങളേയും കാറ്റിൽ പറത്തികൊണ്ടുള്ള അദ്ഭുതകരമായ കാരുണ്യ വർഷത്തിന്റെ ദൃഷ്ടാന്തം മുഹമ്മദ് നബിയുടെ ജീവിതത്തിൽ...[+]

 • img

  മുഹമ്മദ്‌ നബി

  'ജീവിതത്തില്‍ ഒരിക്കല്‍ പോലും മുഹമ്മദ്‌ ദിവ്യത്വമോ അത്ഭുതസിദ്ധികളോ അവകാശപ്പെട്ടില്ല. മറിച്ച്,ജനകള്‍ക്ക് ദൈവിക സന്ദേശം എത്തിച്ചു കൊടുക്കുവാന്‍ ദൈവം നിയോഗിച്ചയച്ച ദൂതന്‍ മാത്രമാണ് താന്‍ എന്ന് സ്പഷ്ടമാകുവാനാണ് അദ്ദേഹം അത്യുത്സാഹം കാണിച്ചത് ... ഇത്രയും സുദീര്‍ഘമായ ഒരു കാലഘട്ടം നിലനിന്ന ഒരു മത പ്രസ്ഥാനത്തെയും ചരിത്രത്തിന്ന് പരിചയമില്ല ഇസ്‌ലാം...[+]

 • img

  മുഹമ്മദ്‌ പ്രവാചകന്‍റെ വ്യക്തിത്വം

  മുഹമ്മദിന്‍റെ വ്യക്തിത്വം ! അതുപൂര്‍ണ്ണമായി കണ്ടെത്തുക പ്രയാസം അതിന്‍റെ ചെറിയൊരംശം മാത്രമേ എനിക്ക് കണ്ടെത്താനായുള്ളൂ.

  [+]

 • img

  വിശ്വാസ സംഹിത

  അറബികള്‍ ലോകത്തിനു പുതിയൊരു സംസ്കാര വിശേഷം പ്രദാനം ചെയ്തു.ഇന്നും ലോകത്ത് അതിശക്തമായ ചൈതന്യത്തോടെ നിലനില്‍ക്കുന്ന ഒരു വിശ്വാസ സംഹിതയും അവര്‍ സ്ഥാപിച്ചു. ആ അറേബ്യന്‍ കൈത്തിരി കൊളുത്തിയ മനുഷ്യന്‍ മുഹമ്മദല്ലാതെ മറ്റാരും ആയിരുന്നില്ല.

  [+]

 • img

  മുഹമ്മദ്‌ നബി

  'അതാ വരുന്നു,സമത്വത്തിന്‍റെ സന്ദേശ വാഹകനായ മുഹമ്മദ്‌.നിങ്ങള്‍ ചോദിക്കുന്നു. 'അദ്ദേഹത്തിന്‍റെ മതത്തില്‍ എന്ത് നന്മയാണുണ്ടാവുക?' നന്മയില്ലെങ്കില്‍ അതെങ്ങനെ ജീവിക്കുന്നു?നല്ലതേ പുലരൂ. അത് മാത്രമേ നിലനില്ക്കു. കാരണം, നല്ലതിനെ കരുത്തുള്ളു. അതിനാലത് നിലനില്‍ക്കും. ഈ ജീവിതത്തില്‍ തന്നെ അസാന്മാര്‍ഗിയുടെ ജീവിതം എത്ര നാളേക്കുണ്ട്? പവിത്ര ചരിതന്‍റെ...[+]