ഇസ്‌ലാം എന്നാൽ

'ഇസ്‌ലാം' ഒരു അറബിശബ്ദമാണ്. അനുസരണം, കീഴ്‌വണക്കം, സമ്പൂർണ്ണസമർപ്പണം എന്നെല്ലാം അതിനു അർത്ഥം ഉണ്ട്. സാങ്കേതികമായി ഇസ്‌ലാമിന്റെ അർത്ഥം ദൈവത്തെ അനുസരിക്കുക, അവന്ന് കീഴ്‌വണങ്ങുക, അവനിൽ സർവ്വസ്വം അർപ്പിക്കുക, അവന്റെ നിയമവ്യവസ്ഥകൾക്കു വിധേയമായി ജീവിക്കുക അവ ലംഘിക്കാതിരിക്കുക എന്നെല്ലാം ആണ്‌. 'സമാധാനം' എന്നും അതിന്നര്‍ത്ഥമുണ്ട്‌.

ദൈവത്തിന്ന് സ്വയം സമര്‍പിക്കുക വഴി മനുഷ്യര്‍ക്ക് മന:സമാധാനം ലഭ്യമാകുന്നു. ദൈവാനുസരണത്തിലൂന്നിയ ഒരു ജീവിതം വ്യക്തിയില്‍ മാത്രമല്ല സമൂഹത്തിലും ശാന്തി കൈവരുത്തുന്നു. ദൈവത്തെ പൂര്‍ണ്ണമായി അനുസരിക്കുകയും അവന്ന് കീഴ്‌വണങ്ങുകയും ചെയ്യുക വഴി ഒരാള്‍ സ്വന്തം സ്വാതന്ത്ര്യവും ഇഷ്ടാനിഷ്ടങ്ങളും ദൈവസമക്ഷം പൂര്‍ണമായും അടിയറ വെക്കുകയാണ്. അവന്റെ രാജത്വത്തിന്നും പരമാധികാരത്തിന്നും നിരുപാധികം വഴങ്ങുകയും സകല കാര്യങ്ങളും ദൈവത്തില്‍ ഭാരമേല്‍പ്പിക്കുകയുമാണ്. ഇതെല്ലാം ഇസ്‌ലാമില്‍ വിശാലമായ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളുന്നു. ദൈവവും, പ്രവാചകന്മാരും വേദഗ്രന്ഥങ്ങളും വഴി നല്‍കിയ സന്മാര്‍ഗവ്യവസ്ഥകളും നിയമനിര്‍ദേശങ്ങളും സര്‍വ്വാത്മനാ അംഗീകരിക്കുകയും അനുധാവനം ചെയ്യുകയും വേണമെന്നതും അതിന്റെ താല്പര്യമത്രെ. മനുഷ്യന്റെ ഇഹപര രക്ഷയുടെ യഥാര്‍ത്ഥ വഴിയാണിത്‌

പ്രാര്‍ഥന

സമകാലികം

സൗജന്യം

ഡോ. സക്കീര്‍ ഹുസൈന്‍ രചിച്ച ക്രൈസ്തവതയുടെ വര്‍ത്തമാനം എന്ന പുസ്തകം സൗജന്യമായി ലഭിക്കുവാന്‍ താഴെ ക്ലിക്ക് ചെയ്യുക

Order Now

Read More
img
img

സൗജന്യ ഖുര്‍ആന്‍ പരിഭാഷ

വാണിദാസ് എളയാവൂര്‍, ശൈഖ് മുഹമ്മദ് കാരക്കുന്ന് എന്നിവര്‍ രചിച്ച ഖുര്‍ആന്‍ പരിഭാഷ സൗജന്യമായി ലഭിക്കുവാന്‍

 

Order Now

Read More

കിം പോസ്റ്റല്‍ ലൈബ്രറി അംഗമാകാന്‍

ഇസ്‌ലാമിനെ കുറിച്ച് കൂടുതല്‍ അറിയുവാന്‍, കിം പോസ്റ്റല്‍ ലൈബ്രറിയില്‍ അംഗത്വമെടുക്കാം

 

Click Here

Read More
img
View All Posts

കാഴ്ചപ്പാട്‌

 • img

  ഇസ്‌ലാം കാരുണ്യത്തിന്റെ മതം

  കാരുണ്യവും സ്നേഹവും ഇപ്പോഴും ഉള്ളില്‍ സൂക്ഷിക്കുന്നതു കൊണ്ടാണ് ഇസ്ലാം ലോകത്തിലെ ഏറ്റവും വലിയ മതമായി...[+]

    ജി സുധാകരന്‍

 • img

  നീതിബോധം,ജനാധിപത്യം

  നീതിബോധം ഇസ്‌ലാമിന്റെ ഏറ്റവും അതിശയകരമായ ആദര്‍ശങ്ങളില്‍ ഒന്നാണ്.ഞാന്‍ ഖുര്‍ആന്‍ വായിക്കുമ്പോള്‍...[+]

    സരോജിനി നായിഡു

More

ലേഖനം

നോമ്പ് വിരക്തിയുടെ പാഠശാല

ആസക്തിക്കെതിരെ വിരക്തി പരിശീലിപ്പിക്കുകയാണ് നോമ്പ് ചെയ്യുന്നത്. വിട്ടുനില്‍ക്കാനും വേണ്ടെന്നു വെക്കാനുമുള്ള കഴിവാണ് നോമ്പ് വളര്‍ത്തിയെടുക്കുന്നത്. വിരക്തി(സുഹ്ദ്) ഇസ്‌ലാമിന്റെ സുപ്രധാനമായ മൂല്യമാണ്....

Read More More